കുള്ളനെന്നു വിളിച്ച് പരിഹാസം; ക്വാഡനു പിന്തുണയുമായി ഹ്യൂ ജാക്ക്മാൻ അടക്കമുള്ളവർ

സഹപാഠികൾ കുള്ളനെന്നു വിളിച്ച് പരിഹസിച്ച 9 വയസ്സുകാരൻ ക്വാഡൻ ബെയിൽസിനു പിന്തുണയുമായി സെലബ്രറ്റികൾ. ഹോളിവുഡ് നടൻ ഹ്യൂ ജാക്ക്മാൻ അടക്കമുള്ളവരാണ് ക്വാഡനു പിന്തുണ അർപ്പിച്ച് രംഗത്തെത്തിയത്. സഹപാഠികളിൽ നിന്ന് ബുള്ളിയിംഗിന് ഇരയായ ക്വാഡൻ എന്ന 9കാരൻ തന്നെ ഒന്ന് കൊന്നു തരുമോ എന്ന് ആവശ്യപ്പെടുന്ന വീഡിയോ നേരത്തെ വൈറലായിരുന്നു. ഇതേത്തുടർന്നാണ് ലോകമെമ്പാടുമുള്ള ആളുകൾ ക്വാഡന് പിന്തുണ അർപ്പിച്ചത്.
“ക്വാഡൻ, നിനക്ക് അറിയുന്നതിനെക്കാൾ കരുത്തനാണ് നീ. എന്തായാലും എന്നിൽ നിനക്കൊരു സുഹൃത്തുണ്ട്. എല്ലാവരോടും കൂടിയാണ്. നമുക്ക് മറ്റുള്ളവരോട് അനുകമ്പ കാണിക്കണം. ബുള്ളിയിംഗ് നല്ലതല്ല. ജീവിതം അല്ലെങ്കിൽ തന്നെ ബുദ്ധിമുട്ടാണ്. നമ്മൾ കണ്ടുമുട്ടുന്ന ഓരോരുത്തരും ഓരോ തരത്തിലുള്ള പോരാട്ടങ്ങൾ നടത്തുകയാണെന്ന് നമുക്ക് ഓർമിക്കാം. നമുക്ക് അനുകമ്പ ഉള്ളവരാവാം”- തൻ്റെ ട്വിറ്റർ ഹാൻഡിലിൽ പോസ്റ്റ് ചെയ്ത വീഡിയോയിലൂടെ ജാക്ക്മാൻ പറഞ്ഞു.
Quaden – you’ve got a friend in me. #BeKind @LokelaniHiga https://t.co/8dr3j2z8Sy pic.twitter.com/jyqtZYC953
— Hugh Jackman (@RealHughJackman) February 20, 2020
അമേരിക്കൻ കൊമേഡിയനായ ബ്രാഡ് വില്ല്യംസ് ക്വാഡനു വേണ്ടി സമാഹരിച്ചത് 170000 യുഎസ് ഡോളറാണ്. ഈ പണം കൊണ്ട് ക്വാഡനെയും അമ്മയെയും കാലിഫോർണിയയിലെ ഡിസ്നി ലാൻഡിലേക്ക് അയക്കുമെന്ന് ബ്രാഡ് പറയുന്നു. ഓസ്ട്രേലിയയുടെ ദേശീയ റഗ്ബി താരങ്ങളും ക്വാഡനെ പിന്തുണച്ച് രംഗത്തെത്തി. എൻആർഎൽ ഓൾ സ്റ്റാർസ് മാച്ചിൽ ടീമിനെ ഫീൽഡിലേക്ക് നയിക്കുന്നതിനായി ക്വാഡനെ അവർ ക്ഷണിക്കുകയും ചെയ്തു.
The Indigenous #NRLAllStars are behind you Quaden! ??❤️ pic.twitter.com/52RLy8SrSd
— NRL (@NRL) February 20, 2020
വീഡിയോ ക്വാഡൻ്റെ അമ്മ യരാഖ ബെയില്‍സ് തന്നെയാണ് ഫേസ്ബുക്കിൽ പങ്കുവെച്ചത്. ഓസ്ട്രേലിയയിലെ ബ്രിസ്ബനിലാണ് സംഭവം. വീഡിയോയിൽ കരഞ്ഞു കൊണ്ട് ക്വാഡൻ പറയുന്നത്, ‘എനിക്കൊരു കയർ തരൂ, ഞാൻ ആത്മഹത്യ ചെയ്യട്ടെ’ എന്നാണ്. തൻ്റെ കൂട്ടുകാർ കുള്ളനെന്നു വിളിച്ച് തന്നെ കളിയാക്കുകയാണെന്നാണ് ക്വാഡൻ കരഞ്ഞു കൊണ്ട് അമ്മയോട് പറയുന്നത്. ‘കത്തി കൊണ്ട് എനിക്ക് എന്റെ ഹൃദയം തകര്‍ക്കണം, എന്നെ ആരെങ്കിലും ഒന്നു കൊന്നു തരണമെ’ന്നും ക്വാഡൻ പറയുന്നു.
Story Highlights: Quaden Bayles Australian boy in bullying video receives global support
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here