ഫിൻലൻഡ് പ്രധാനമന്ത്രി സന്ന മരിൻ മയക്കുമരുന്ന് ഉപയോഗിച്ചിട്ടില്ലെന്ന് പരിശോധനാഫലം

ഫിൻലൻഡ് പ്രധാനമന്ത്രി സന്ന മരിൻ മയക്കുമരുന്ന് ഉപയോഗിച്ചിട്ടില്ലെന്ന് പരിശോധനാഫലം. കഴിഞ്ഞ ദിവസം തൻ്റെ സുഹൃത്തുക്കൾക്കൊപ്പം സന്ന പാർട്ടി നടത്തിയത് ഏറെ വിവാദമായിരുന്നു. പാർട്ടിയുടെ വിഡിയോ പുറത്തായതിനു പിന്നാലെ സന്ന മയക്കുമരുന്ന് പരിശോധനയ്ക്ക് വിധേയയാവണമെന്ന് പ്രതിപക്ഷ നേതാക്കൾ ആവശ്യപ്പെട്ടു. ഇതോടെയാണ് സന്ന മരിൻ സ്വയം മയക്കുമരുന്ന് പരിശോധനയ്ക്ക് വിധേയ ആയത്. എന്നാൽ, പ്രധാനമന്ത്രി മയക്കുമരുന്ന് ഉപയോഗിച്ചില്ലെന്ന് ഇന്ന് പരിശോധനാഫലം വന്നിരിക്കുകയാണ്.
വെള്ളിയാഴ്ചയാണ് സന്ന മരിൻ മയക്കുമരുന്ന് പരിശോധനയ്ക്കായി സാമ്പിൾ നൽകിയത്. കൊക്കെയ്ൻ, കഞ്ചാവ് തുടങ്ങിയ വിവിധ മയക്കുമരുന്നുകൾ സാമ്പിളിൽ പരിശോധിച്ചു. എല്ലാം നെഗറ്റീവാണ്. ജീവിതത്തിൽ ഇതുവരെ താൻ മയക്കുമരുന്ന് ഉപയോഗിച്ചിട്ടില്ലെന്ന് സന്ന മരിൻ കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു.
Story Highlights: sanna marin drug test negative
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here