മാവോയിസ്റ്റ് നേതാവ് രൂപേഷിന് മേൽ ചുമത്തിയ യു.എ.പി.എ. പുനഃസ്ഥാപിക്കണമെന്ന ആവശ്യത്തിൽ നിന്ന് സംസ്ഥാന സർക്കാർ പിന്മാറുന്നു

മാവോയിസ്റ്റ് നേതാവ് രൂപേഷിന് മേൽ ചുമത്തിയ യു.എ.പി.എ. പുനഃസ്ഥാപിക്കണമെന്ന ആവശ്യത്തിൽ നിന്ന് സംസ്ഥാന സർക്കാർ പിന്മാറുന്നു. യു.എ.പി.എ വകുപ്പുകൾ റദ്ദാക്കിയ ഹൈക്കോടതി ഉത്തരവിനെതിരെ സുപ്രീംകോടതിയിൽ സമർപ്പിച്ച ഹർജി പിൻവലിക്കാനാണ് നീക്കം. ഇത് സംബന്ധിച്ച നിർദേശം ചീഫ് സെക്രട്ടറി, അഡ്വക്കേറ്റ് ജനറലിന് നൽകിയെന്നാണ് സൂചന.
മാവോയിസ്റ്റ് നേതാവ് രൂപേഷിനെതിരെ കുറ്റ്യാടി, വളയം പൊലീസ് സ്റ്റേഷനുകളിൽ രജിസ്?റ്റർ ചെയ്ത മൂന്ന് കേസുകളിലെ രാജ്യദ്രോഹക്കുറ്റവും, യു.എ.പി.എ വകുപ്പുമാണ് ഹൈക്കോടതി റദ്ദാക്കിയത്. ഈ നടപടിയെ ചോദ്യം ചെയ്ത് സംസ്ഥാന സർക്കാർ സമർപ്പിച്ച ഹർജി സുപ്രീംകോടതിയുടെ പരിഗണനയിലാണ്. ജസ്റ്റിസ് എം.ആർ. ഷാ അധ്യക്ഷനായ ബെഞ്ച് രൂപേഷിന് നോട്ടീസ് അയച്ചിരുന്നു. യു.എ.പി.എ. അടക്കം പുനഃസ്ഥാപിക്കണമെന്ന ഹർജി സുപ്രീംകോടതി അടുത്ത മാസം പരിഗണിക്കാനിരിക്കെയാണ് ഹർജി പിൻവലിക്കാനുള്ള നീക്കം.
മനുഷ്യാവകാശ സംഘടനകളുടെ അടക്കം പ്രതിഷേധം ഉയരുന്നതിനിടെയാണ് ഈ നീക്കമെന്നത് ശ്രദ്ധേയമാണ്. നിരോധിത സംഘടനയുടെ ലഘുലേഖകൾ വിതരണം ചെയ്തെന്ന് ആരോപിച്ചാണ് രൂപേഷിന് മേൽ യു.എ.പി.എ. അടക്കം ചുമത്തിയത്.
Story Highlights: state govt back off from roopesh case
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here