പാലക്കാട് 20 കിലോ കഞ്ചാവുമായി നാല് ഒറീസ സ്വദേശികൾ പിടിയിൽ

പാലക്കാട് 20 കിലോ കഞ്ചാവുമായി നാല് ഒറീസ സ്വദേശികൾ പിടിയിൽ.സുരേഷ് ബുരുടി, ഹരിഖിലോ, പൂർണ്ണ കണ്ടിക്കി, മനോ എന്നിവരാണ് പിടിയിലായത്.വാളയാർ ചെക്പോസ്റ്റിൽ എക്സൈസിൻ്റെ വാഹനപരിശോധനക്കിടെ രണ്ട് ബസുകളിൽ നിന്നാണ് പ്രതികൾ പിടിയിലായത്
പ്രതികൾ ജോലി ചെയ്യുന്ന മലപ്പുറം പരപ്പനങ്ങാടി അടക്കമുള്ള മേഖലകളിൽ ചില്ലറ വില്പന നടത്തുക ലക്ഷ്യമിട്ട് എത്തിച്ച 20 കിലോ കഞ്ചാവാണ് വാളയാർ ചെക്പോസ്റ്റിൽ എക്സൈസ് പിടിച്ചെടുത്തത്. ഒറീസ ഗോരാപുട്ട് സ്വദേശികളായ ഹരിഖിലോ, പൂർണ കണ്ടിക്കി, മനോ, ബോയ്പാരിഗുഡ സ്വദേശി സുരേഷ് ബുരുടി എന്നിവരാണ് പിടിയിലായത്. സംശയം തോന്നാതിരിക്കാൻ രണ്ട് ബസുകളിലായാണ് സംഘം സഞ്ചരിച്ചിരുന്നത്
Read Also: നിരോധിത ലഹരിമരുന്നുമായി പൊലീസുകാരൻ ഉൾപ്പെടെ രണ്ട് പേർ പിടിയിൽ
പ്രതികൾ ജോലി ചെയ്ത് പോന്നിരുന്ന മലപ്പുറം പരപ്പനങ്ങാടിയിൽ ചില്ലറ വില്പന നടത്താനാണ് കഞ്ചാവ് എത്തിച്ചത്.ഇവിടെ 100 ഗ്രാം വീതമുള്ള പാക്കറ്റുകളാക്കിയാണ് പ്രതികൾ വില്പന നടത്തിയിരുന്നത്
ഓണം സ്പെഷ്യൽ ഡ്രൈവിൻ്റെ ഭാഗമായി വരും ദിവസങ്ങളിലും പരിശോധന തുടരാനാണ് എക്സൈസ് തീരുമാനം.
Story Highlights: 20 kg Weed Seized Palakkad
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here