Advertisement

Ksrtc: കെഎസ്ആര്‍ടിസിയിലെ പ്രതിസന്ധി; മുഖ്യമന്ത്രിയുമായി നാളെ ചര്‍ച്ച

August 24, 2022
Google News 2 minutes Read
KSRTC Crisis; Discussion with Chief Minister tomorrow

കെഎസ്ആര്‍ടിസി പ്രതിസന്ധിയില്‍ മുഖ്യമന്ത്രിയുമായി നാളെ ചര്‍ച്ച നടത്തും. ഗതാഗത മന്ത്രി ആന്റണി രാജു, ഗതാഗത സെക്രട്ടറി ബിജു പ്രഭാകര്‍ എന്നിവര്‍ പങ്കെടുക്കും. ശമ്പളമടക്കമുള്ള വിവിധ വിഷയങ്ങള്‍ ചര്‍ച്ച ചെയ്യും ( KSRTC Crisis; Discussion with Chief Minister tomorrow ).

കെഎസ്ആര്‍ടിസി ജീവനക്കാര്‍ക്കുള്ള ശമ്പളവും ഉല്‍സവബത്തയും നല്‍കാന്‍ 103 കോടി രൂപ നല്‍കാന്‍ സര്‍ക്കാരിനോടു ഇന്ന് ഹൈക്കോടതി നിര്‍ദേശിച്ചിരുന്നു. ശമ്പള വിതരണത്തിനു മുന്‍ഗണന നല്‍കണം എന്ന ജീവനക്കാരുടെ ആവശ്യം പരിഗണിച്ചാണ് കോടതി ഇടപെടല്‍. ജൂലൈ, ഓഗസ്റ്റ് മാസങ്ങളിലെ ശമ്പളം നല്‍കുന്നതിന് 50 കോടി വീതവും ഉല്‍സവ ബത്ത നല്‍കുന്നതിനായി മൂന്നു കോടിയും നല്‍കണമെന്നു കെഎസ്ആര്‍ടിസി സര്‍ക്കാരിനോട് ആവശ്യപ്പെട്ടിരുന്നു. ഈ പണം നല്‍കാനാണ് കോടതി നിര്‍ദേശം.

Read Also: മധു കേസില്‍ ജാമ്യം റദ്ദാക്കി ജയിലില്‍ അയച്ച മൂന്ന് പ്രതികളെയും മോചിപ്പിക്കാന്‍ ഹൈക്കോടതി

സര്‍ക്കാര്‍ സഹായിക്കാതെ ജീവനക്കാര്‍ക്കു ശമ്പളം നല്‍കാനാവില്ലെന്നു കെഎസ്ആര്‍ടിസി ഹൈക്കോടതിയെ അറിയിച്ചിരുന്നു. എന്നാല്‍ കഴിഞ്ഞ രണ്ടു മാസങ്ങളിലെ ശമ്പളം നല്‍കാന്‍ പത്തു ദിവസത്തെ സമയം കൂടി അനുവദിക്കണം എന്ന ആവശ്യം സര്‍ക്കാര്‍ കോടതി മുമ്പാകെ സമര്‍ര്‍പ്പിച്ചു. ഇത് അംഗീകരിക്കാതിരുന്ന കോടതി തൊഴിലാളികളെ പട്ടിണിക്കിടാനാവില്ലെന്നും വ്യക്തമാക്കി. തുടര്‍ന്നാണ് 103 കോടി കെഎസ്ആര്‍ടിസിക്കു നല്‍കാന്‍ ഹൈക്കോടതി ഉത്തരവിട്ടത്.

Story Highlights: KSRTC Crisis; Discussion with Chief Minister tomorrow

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here