Advertisement

‘തലപോയാലും ഒരാളെയും കൊയപ്പത്തിലാക്കൂല, 101 ശതമാനം വിശ്വസിക്കാം’; ശൈലജയ്ക്ക് മറുപടിയുമായി ജലീൽ

August 24, 2022
3 minutes Read
വാർത്തകൾ നോട്ടിഫിക്കേഷൻ ആയി ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

കെ.കെ ശൈലജ എം.എല്‍.എയ്ക്ക് പരോക്ഷ മറുപടിയുമായി കെ.ടി. ജലീൽ എം.എൽ.എ. തന്നെ 101 ശതമാനം വിശ്വസിക്കാം. തലപോയാലും ആരേയും കുഴപ്പത്തിലാക്കില്ലെന്ന് കെ ടി ജലീല്‍ ഫേസ്ബുക്കില്‍ കുറിച്ചു. കശ്മീര്‍ പരാമര്‍ശത്തില്‍ നിയമസഭയില്‍ നടത്തിയ പ്രസംഗത്തിന്റെ വിഡിയോയ്ക്ക് ഒപ്പമാണ് കെ ടി ജലീല്‍ ഇപ്രകാരം കുറിച്ചത്. ‘ഇന്ന് നിയമസഭയില്‍. തല പോയാലും ഒരാളെയും കൊയപ്പത്തിലാക്കൂല. വിശ്വസിക്കാം. 101 %’ എന്നാണ് കെ ടി ജലീല്‍ കുറിച്ചത്.(kt jaleel rely to kk shyalaja)

Read Also: രാജ്യത്ത് ടോൾ പ്ലാസകൾ നിർത്താൻ കേന്ദ്ര സർക്കാർ തീരുമാനം

കഴിഞ്ഞദിവസം നിയമസഭയില്‍ ലോകായുക്ത നിയമഭേദഗതി ബില്ലിന്മേലുള്ള ചര്‍ച്ചയ്ക്കിടെ ‘ഇയാള് നമ്മളെ കുഴപ്പത്തിലാക്കും’ എന്ന് കെ.കെ ശൈലജ എം.എല്‍.എയുടെ ആത്മഗതം വൻതോതിൽ ചർച്ചകൾക്കിടയാക്കിയിരുന്നു. നിയമസഭയില്‍ ലോകായുക്ത നിയമഭേദഗതി ചര്‍ച്ചയ്ക്കിടെയായിരുന്നു കെ ടി ജലീലിനെതിരെ കെ കെ ശൈലജയുടെ ‘ആത്മഗതം’.

മൈക്ക് ഓണ്‍ ആണെന്ന് ശ്രദ്ധിക്കാതെയായിരുന്നു മുന്‍മന്ത്രിയുടെ പരാമര്‍ശം. ഇയാള് നമ്മളെ കുഴപ്പത്തിലാക്കുമോ എന്നായിരുന്നു കെ കെ ശൈലജ പറഞ്ഞത്. ഇതിന് പരോക്ഷ മറുപടി നല്‍കിയിരിക്കുകയാണ് കെ ടി ജലീല്‍. ലോകായുക്ത നിയമഭേദഗതി ചര്‍ച്ചയില്‍ കെ കെ ശൈലജ സംസാരിക്കുമ്പോള്‍, കെ ടി ജലീല്‍ സംസാരിക്കാന്‍ എഴുന്നേല്‍ക്കുകയായിരുന്നു. ഇതിന് പിന്നാലെ ജലീലിനെ സംസാരിക്കാന്‍ അനുവദിച്ച് ഇരിക്കുമ്പോഴായിരുന്നു കെ കെ ശൈലജയുടെ ആത്മഗതം.

Story Highlights: kt jaleel rely to kk shyalaja

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement