Advertisement

സിംഹങ്ങളില്‍ എത്ര ട്രാന്‍സ്‌ജെന്‍ഡേഴ്‌സ് ഉണ്ട്; ആനകളിലും ജിറാഫുകളിലും എത്രയെണ്ണമുണ്ട്?… വിചിത്ര വാദവുമായി രാഹുല്‍ ഈശ്വര്‍

August 24, 2022
Google News 2 minutes Read
lgbt Rahul Eshwar argument

ട്രാന്‍സ്‌ജെന്‍ഡേഴ്‌സ് വിചിത്ര വാദവുമായി രാഹുല്‍ ഈശ്വര്‍. സിംഹങ്ങളില്‍ എത്ര ട്രാന്‍സ്‌ജെന്‍ഡേഴ്‌സ് ഉണ്ടെന്ന് രാഹുല്‍ ഈശ്വര്‍ ചോദിച്ചു. ആനകളില്‍ ട്രാന്‍സ്‌ജെന്‍ഡേഴ്‌സ് ഉണ്ടോ. ജിറാഫുകളിലും എത്ര ട്രാന്‍സ്‌ജെന്‍ഡേഴ്‌സുണ്ടെന്നായിരുന്നു ട്വന്റിഫോര്‍ ന്യൂസ് ഈവനിങ്ങില്‍ അതിഥിയായെത്തിയ രാഹുല്‍ ഈശ്വറിന്റെ വിചിത്ര ചോദ്യം ( lgbt rahul easwar argument ).

‘ന്യൂട്രലില്‍ റിവേഴ്‌സ് ഗിയര്‍’ എന്ന വിഷയത്തില്‍ ജെന്‍ഡര്‍ ന്യൂട്രല്‍ നിലപാടിലെ സര്‍ക്കാര്‍ പിന്മാറ്റം പരിശോധിക്കുന്ന ന്യൂസ് ഈവനിങ്ങിലായിരുന്നു രാഹുലിന്റെ പരാമര്‍ശം.

Read Also: രാജ്യത്ത് ടോൾ പ്ലാസകൾ നിർത്താൻ കേന്ദ്ര സർക്കാർ തീരുമാനം

രണ്ടിലധികം ലിംഗത്തെ അംഗീകരിക്കുമ്പോള്‍ എല്‍ജിബിടിക്യു പ്ലസ് എന്ന അനന്തമായ ലിംഗ എണ്ണത്തിലേക്ക് വളരുകയും സ്ത്രീത്വത്തേയും പുരുഷത്വത്തേയും തകര്‍ക്കുന്ന സ്ഥിതിയിലേക്ക് പോകുകയും ചെയ്യുമെന്ന് എസ്‌വൈഎസ് സംസ്ഥാന സെക്രട്ടറി നാസര്‍ ഫൈസി കൂടത്തായി ചര്‍ച്ചയില്‍ വാദിച്ചു. മൂന്നാമതൊരു ലിംഗം ലോകത്തില്ല. രണ്ടെ രണ്ട് ലിംഗമെ ലോകത്തുള്ളവെന്നും നാസര്‍ ഫൈസി പറഞ്ഞു. ഇതിനെ പിന്തുണച്ചായിരുന്നു രാഹുല്‍ ഈശ്വറിന്റെയും പരാമര്‍ശം.

സിംഹങ്ങളില്‍ എത്ര ട്രാന്‍സ്‌ജെന്‍ഡേഴ്‌സ് ഉണ്ടെന്ന് രാഹുല്‍ ഈശ്വര്‍ ചോദിച്ചു. ആനകളില്‍ ട്രാന്‍സ്‌ജെന്‍ഡേഴ്‌സ് ഉണ്ടോ. ജിറാഫുകളിലും എത്ര ട്രാന്‍സ്‌ജെന്‍ഡേഴ്‌സ് ഉണ്ടെന്ന് രാഹുല്‍ ചോദിച്ചു. ജന്തു പരിണാമത്തില്‍ കൂടിയല്ലേ മനുഷ്യരും വന്നത്. അങ്ങനെയെങ്കില്‍ സിംഹങ്ങളില്‍ എത്ര ട്രാന്‍സ്‌ജെന്‍ഡേഴ്‌സ് ഉണ്ടെന്ന് പറയാന്‍ കഴിയുമോ എന്നായിരുന്നു രാഹുലിന്റെ ചോദ്യം. ഇതൊക്കെ ഡീവിയേഷണല്‍ ബിഹേവിയറാണ്. അതൊരു മാനസികപ്രശ്‌നമല്ലെന്നും രാഹുല്‍ ഈശ്വര്‍ പറഞ്ഞു.

Story Highlights: lgbt; Rahul Eshwar with a strange argument

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here