Advertisement

ജെൻഡർ ന്യൂട്രാലിറ്റി വിഷയത്തിൽ സർക്കാർ പൂർണമായും പിന്മാറണം: മുസ്ലിം ലീഗ്

August 24, 2022
Google News 2 minutes Read

ജെൻഡർ ന്യൂട്രാലിറ്റി വിഷയത്തിൽ സർക്കാർ പൂർണമായും പിന്മാറണമെന്ന് മുസ്ലിം ലീഗ് സംസ്ഥാന ജനറൽ സെക്രട്ടറി പി.എം.എ സലാം. പാഠ്യപദ്ധതി പരിഷ്കരണ കരടിലെ ജെൻഡർ ന്യൂട്രാലിറ്റി നിർദ്ദേശങ്ങളിൽ മാറ്റം വരുത്താനുള്ള സർക്കാർ തീരുമാനം സ്വാഗതം ചെയ്ത് കാന്തപുരം അബൂബക്കർ മുസ്ലിയാരും സമസ്ത പ്രസിഡന്റ് ജിഫ്രി മുത്തുക്കോയ തങ്ങളുമടക്കമുള്ളവർ രംഗത്തെത്തിയതിന് പിന്നാലെയായിരുന്നു പി.എം.എ സലാമിന്റെ പ്രതികരണം.(pmasalam wants government to withdraw gender neutrality)

Read Also: രാജ്യത്ത് ടോൾ പ്ലാസകൾ നിർത്താൻ കേന്ദ്ര സർക്കാർ തീരുമാനം

സർക്കാർ തിരുത്തൽ വരുത്തിയത് കരട് രേഖയിൽ നിന്ന് ചില ഭാഗങ്ങൾക്ക് മാത്രമാണ്. പുതുക്കി ഇറക്കിയ സർക്കുലറിലും ഈ ആശയം ചർച്ച ചെയ്യാനുള്ള ശുപാർശയുണ്ടെന്നും പി.എം.എ സലാം പറഞ്ഞു. വിദ്യാലയങ്ങളിൽ ആൺകുട്ടികൾക്കും പെൺകുട്ടികൾക്കും ഒരേതരത്തിലുള്ള യൂണിഫോം അടിച്ചേൽപ്പിക്കുവാൻ സർക്കാർ ഉദ്ദേശിക്കുന്നില്ലെന്നായിരുന്നു മുഖ്യമന്ത്രി പിണറായി വിജയന്റെ പ്രസ്താവന.

നിയമസഭയിൽ കെ.കെ. ശൈലജ ടീച്ചറുടെ സബ്മിഷന് മറുപടിയായാണ് മുഖ്യമന്ത്രി ഇക്കാര്യം പറഞ്ഞത്. അതത് വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ അധ്യാപകരും പി.ടി.എ പ്രതിനിധികളും പരസ്പരം ആലോചിച്ച് ഉചിതമായ യൂണിഫോം തീരുമാനിച്ച് നടപ്പിലാക്കുകയാണ് വേണ്ടതെന്നും മുഖ്യമന്ത്രി വ്യക്തമാക്കിയിരുന്നു.

Story Highlights: pmasalam wants government to withdraw gender neutrality

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here