റോഡ് നിര്‍മാണത്തിന് പാറപൊട്ടിച്ചു; നിര്‍ധനയായ വയോധികയ്ക്ക് നാട്ടുകാര്‍ നിര്‍മിച്ച് കൊടുത്ത വീടിന് വിള്ളല്‍; അനുദിനം വിള്ളല്‍ വലുതാകുന്നുവെന്ന് പരാതി

ദേശീയപാത നിര്‍മാണത്തിനായി പാറപ്പൊട്ടിച്ചതോടെ മലപ്പുറം കുറ്റിപ്പുറത്ത് വയോധികയുടെ വീടിന് വിള്ളല്‍ വീണു.ബംഗ്ലാംകുന്ന് സ്വദേശിനി ആമിനയുടെ വീടിനാണ് കേട്പാടുകള്‍ സംഭവിച്ചത്.സംഭവത്തില്‍ നഷ്ടപരിഹാരതുക ആവശ്യപ്പെട്ട് മലപ്പുറം കളക്ടര്‍ക്ക് കുടുംബം പരാതി നല്‍കി. (cracks appeared in the house of old woman malappuram)
നിര്‍ധനയായ ആമിനക്ക് നാട്ടുകാര്‍ നിര്‍മിച്ചു നല്‍കിയ വീടാണ് തകര്‍ന്നത്. വീടിന് സമീപത്തിലൂടെയാണ് ദേശീയ പാത 66 ആറ് വരിപ്പാത കടന്ന് പോകുന്നത്.ദേശീയപാതയുടെ പ്രധാന റോഡിനും സര്‍വീസ് റോഡിനുമായി പാറ പൊട്ടിച്ചതോടെയാണ് ആമിനയുടെ വീടിന് വിള്ളല്‍ വന്നത്.തുടര്‍ച്ചയായി പാറപ്പൊട്ടിക്കുന്നതോടെ വിള്ളല്‍ വലുതാകുന്നുണ്ട്.വിഷയത്തില്‍ ഇടപെട്ട് നഷ്ടപരിഹാര തുക ലഭ്യമാക്കാനുള്ള നടപടി സ്വര്‍ക്കരിക്കണം എന്ന് ആവശ്യപ്പെട്ടു ആമിന ജില്ലാ കളക്ടര്‍ക്ക് പരാതി നല്‍കി.
തന്റെ ബുദ്ധിമുട്ട് മനസിലാക്കി നല്ലവരായ നാട്ടുകാര്‍ നിര്‍മിച്ചു നല്‍കിയ വീട് നഷ്ടപ്പെടുത്താന്‍ കഴിയില്ലെന്നാണ് ആമിന പറയുന്നത്.കുറ്റിപ്പുറം പൊലീസിന്റെ ഇടപെടലിനെ തുടര്‍ന്ന് പാറപ്പൊട്ടിക്കല്‍ ,റോഡ് നിര്‍മാണ കമ്പനി താത്കാലികമായി നിര്‍മിച്ചു നല്‍കിയിട്ടുണ്ട്. പക്ഷേ തനിക്ക് ഉണ്ടായ നഷ്ടം ആര് നികത്തും എന്നാണ് ആമിനയുടെ ചോദ്യം.
Story Highlights : cracks appeared in the house of old woman malappuram
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here