‘മൈക്കിൽ കൂടി വിളിച്ച് പറയാതെ ‘ആത്മഗതം’ പറ്റുമോ? ഫലം കുറയും’; ഷാഫി പറമ്പിൽ

‘മൈക്കിൽ കൂടി വിളിച്ച് പറയാതെ ”ആത്മഗതം” പറ്റുമോ? വിളിച്ച് പറയാതിരുന്നാൽ ഫലം കുറയും’ കെ കെ ശൈലജയ്ക്കെതിരെ ഫേസ്‍ബുക്ക് പോസ്റ്റുമായി കോൺഗ്രസ് നേതാവ് ഷാഫി പറമ്പിൽ എംഎൽഎ. പ്രസംഗ സമയം നഷ്ടപ്പെടുമല്ലോ എന്നോർത്ത് അടുത്തിരുന്ന സജി ചെറിയാനോട് പറഞ്ഞ ഒരു വാചകം തെറ്റിദ്ധരിപ്പിക്കുന്ന തരത്തിൽ പ്രചരിപ്പിക്കപ്പെടുന്നത് ഖേദകരമാണെന്ന് ശൈലജ വിശദീകരിച്ചെങ്കിലും പ്രതിപക്ഷം വാക്കിൽ നിന്നും പിടിവിടുന്നില്ല. (shafi parambil against kk shailaja)
Read Also: യുപിഐ പണമിടപാടുകൾക്കും സർവീസ് ചാർജ് ? ആർബിഐ പ്രതികരണം തേടി
നിയമസഭയിലെ ലോകായുക്ത ബിൽ ചർച്ചയ്ക്കിടെയാണ് കൗതുകമുണർത്തി മുൻമന്ത്രി കെ.കെ.ശൈലജയുടെ ‘ആത്മഗതം’ ഇപ്പോൾ സൈബർ ഇടങ്ങളിൽ വൈറലാണ്. ‘മൈക്കിൽ കൂടി വിളിച്ച് പറയാതെ ”ആത്മഗതം” പറ്റുമോ? വിളിച്ച് പറയാതിരുന്നാൽ ഫലം കുറയും’ എന്നാണ് പരിഹസിച്ച് ഷാഫി പറമ്പിൽ കുറിച്ചത്.
അതേസമയം, പരാമർശം ജലീലിന് എതിരല്ലെന്ന് കെ.കെ.ശൈലജ പറഞ്ഞു. പ്രസംഗം പൂർത്തിയാക്കി ഇരിക്കുമ്പോഴാണ് ‘ഇയാൾ നമ്മളെ കുഴപ്പത്തിലാക്കും’ എന്ന് ശൈലജ കമന്റ് ചെയ്തത്.ലോകായുക്ത പരാമർശത്തിന്റെ പേരിൽ രാജിവയ്ക്കേണ്ടിവന്ന കെ.ടി.ജലീലായിരുന്നു അടുത്ത പ്രസംഗകൻ. ജലീൽ പ്രസംഗിക്കാൻ എഴുന്നേൽക്കുമ്പോഴായിരുന്നു ശൈലജയുടെ പരാമർശം മൈക്രോഫോണിൽ പതിഞ്ഞത്.
Story Highlights: shafi parambil against kk shailaja
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here