‘ഇന്ത്യയുടെ ഭാവി മുകുളം’; പ്രഞ്ജാനന്ദയുടെ ചിത്രം ഫേസ്ബുക്ക് പ്രൊഫൈൽ ചിത്രമാക്കി സുരേഷ് ഗോപി

‘ഇന്ത്യയുടെ ഭാവി മുകുളം’, ചെസ് ചാമ്പ്യൻ പ്രഞ്ജാനന്ദയുടെ ചിത്രം ഫേസ്ബുക്ക് പ്രൊഫൈൽ ചിത്രമാക്കി സുരേഷ് ഗോപി. ലോക ഒന്നാം നമ്പർ ചെസ് ചാമ്പ്യൻ മാഗ്നസ് കാൾസണെ തോൽപ്പിച്ച ഗ്രാന്റ്മാസ്റ്റർ പ്രഞ്ജാനന്ദയ്‌ക്ക് ആദരവയാണ് നടൻ സുരേഷ് ഗോപി ഫേസ്ബുക്ക് പ്രൊഫൈൽ ചിത്രമാക്കിയത്. . ഇന്ത്യയുടെ ഭാവി മുകുളം’ എന്ന കുറിപ്പും അദ്ദേഹം ചിത്രത്തിനൊപ്പം പങ്കുവെച്ചിരുന്നു. (suresh gopi support over Grand master praggnanandhaa)
Read Also: രാജ്യത്ത് ടോൾ പ്ലാസകൾ നിർത്താൻ കേന്ദ്ര സർക്കാർ തീരുമാനം
എഫ്ടികെ ക്രിപ്റ്റോ കപ്പ് ചെസ് ടൂർണമെന്റിലാണ് കാൾസണെ അവസാനമായി പ്രഞ്ജാനന്ദ തോൽപ്പിച്ചത്. മത്സരത്തിൽ മികച്ച നേട്ടം സ്വന്തമാക്കിയെങ്കിലും പ്രഞ്ജാനന്ദയെ അഭിനന്ദിക്കുന്നതിൽ നിന്നും ഒരു വിഭാഗം വിട്ടു നിന്നിരുന്നു. ഇത് സമൂഹമാദ്ധ്യമങ്ങളിൽ വലിയ ചർച്ചയ്‌ക്കും വഴിയൊരുക്കിയിരുന്നു. ഇതിന് പിന്നാലെയാണ് സുരേഷ് ഗോപി അദ്ദേഹത്തിന്റെ പ്രൊഫൈൽ ചിത്രം പ്രഞ്ജാനന്ദയുടേത് ആക്കിയത്.
ഇതിനിടെ കോച്ചിനൊപ്പമുള്ള പ്രഞ്ജാനന്ദയുടെ ചിത്രം സമൂഹമാദ്ധ്യമങ്ങളിൽ വൈറൽ ആയി. മാഗ്നസ് കാൾസൺ മാദ്ധ്യമങ്ങൾക്ക് മുൻപിൽ സംസാരിക്കുമ്പോൾ കോച്ചിനൊപ്പം നിന്ന് കാണുന്ന പ്രഞ്ജാനന്ദയുടെ ചിത്രമാണ് സമൂഹമാദ്ധ്യമങ്ങളിൽ വ്യാപകമായി പ്രചരിച്ചത്.
Story Highlights: suresh gopi support over Grand master Praggnanandhaa
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here