ഗുജറാത്തിൽ ഏൽപ്പിച്ച ചുമതലകൾ ഭംഗിയായി നിറവേറ്റും: രമേശ് ചെന്നിത്തല

ആംആദ്മി പാർട്ടി ബിജെപിയുടെ ബി ടീമാണെന്ന് കോൺഗ്രസ് നേതാവ് രമേശ് ചെന്നിത്തല. ഗുജറാത്ത് നിയമസഭാ തെരഞ്ഞെടുപ്പിൽ സ്ഥാനാർത്ഥി നിർണയ സമിതിയുടെ ചുമതല ലഭിച്ചതിന് ശേഷം മാധ്യമങ്ങളോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.ഗുജറാത്തിൽ ഏൽപ്പിച്ച ചുമതലകൾ ഭംഗിയായി നിറവേറ്റും. കഴിഞ്ഞ തെരഞ്ഞെടുപ്പിൽ കപ്പിനും ചുണ്ടിനുമിടയിലാണ് ഭരണം നഷ്ടപ്പെട്ടത്. ഇത്തവണ വർധിച്ച ആവേശത്തോടെ പ്രവർത്തിക്കും. (this time congress will win in gujarath- ramesh chennithala)
ഡിസംബർ അവസാനത്തോടെ മാത്രമെ തെരഞ്ഞെടുപ്പ് ഉണ്ടാവൂ. ബിജെപിയെ ഗുജറാത്തിൽ തന്നെ തോൽപ്പിക്കാനാണ് എല്ലാ കോൺഗ്രസ് പ്രവർത്തകർ ആഗ്രഹിക്കുന്നത്. അതിൽ ഭാഗമാകാൻ സോണിയ ഗാന്ധി അവസരം തന്നു. ബിജെപി സർക്കാരിനോട് ജനങ്ങൾക്കുള്ള അമർഷം പ്രകടമാണെന്നും രമേശ് ചെന്നിത്തല പറഞ്ഞു.
Read Also: രാജ്യത്ത് ടോൾ പ്ലാസകൾ നിർത്താൻ കേന്ദ്ര സർക്കാർ തീരുമാനം
സ്ഥാനാർത്ഥി നിർണയ സമിതിയുടെ ചുമതല എന്ന് പറയുന്നത് പ്രദേശ് കോൺഗ്രസ് കമ്മറ്റി നൽകുന്ന ശുപാർശകൾ പരിശോധിച്ച് കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മിറ്റിക്ക് നൽകുകയെന്നതാണ്. പിസിസിയോട് കൂടിയാലോചിച്ച് പ്രവർത്തിക്കും. പല സംസ്ഥാനങ്ങളിലും കോൺഗ്രസ് വോട്ടുകൾ ഭിന്നിപ്പിക്കാൻ ആംആദ്മിക്ക് കഴിഞ്ഞു. ഗുജറാത്ത് തെരഞ്ഞെടുപ്പിൽ ഈ പ്രവണതയെ പ്രതിരോധിക്കുമെന്നും രമേശ് ചെന്നിത്തല പറഞ്ഞു. രമേശ് ചെന്നിത്തല, അഡ്വ ശിവാജി റാവു മോഗെ, ജയ് കിഷൻ എന്നിവരാണ് സ്ഥാനാർത്ഥി നിർണയത്തിനുള്ള മൂന്നംഗ സമിതിയിലുള്ളത്. ഗുജറാത്ത്, ഹിമാചൽ പ്രദേശ് സംസ്ഥാനങ്ങളിലെ സ്ഥാനാർത്ഥികളെ തീരുമാനിക്കാനായിട്ടാണ് പുതിയ സമിതി.
Story Highlights: this time congress will win in gujarath- ramesh chennithala
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here