കരുവന്നൂര്‍ ബാങ്ക് തട്ടിപ്പ്; ഹെഡ് ഓഫീസില്‍ ഇ.ഡി പരിശോധന

കരുവന്നൂര്‍ ബാങ്കില്‍ എന്‍ഫോഴ്‌സ്‌മെന്‍ര് ഡയറക്ടറേറ്റ് പരിശോധന. ബാങ്കിന്റെ ഹെഡ് ഓഫീസിലാണ് പരിശോധന നടക്കുന്നത്. കഴിഞ്ഞ തവണ സീല്‍ ചെയ്ത മുറികളിലുള്ള രേഖകളാണ് ഇ.ഡി ഉദ്യോഗസ്ഥര്‍ പരിശോധിക്കുന്നത്.
രാവിലെ മുതല്‍ ആരംഭിച്ച പരിശോധനയാണ് ഇപ്പോള്‍ പുരോഗമിക്കുന്നത്. ക്രമക്കേടുമായി ബന്ധപ്പെട്ട കൂടുതല്‍ വിവരങ്ങള്‍ ശേഖരിക്കുന്നതിനാണ് കൊച്ചിയില്‍ നിന്നുള്ള പത്ത് ഉദ്യോഗസ്ഥര്‍ പരിശോധനയ്‌ക്കെത്തിയത്.
Read Also: കരുവന്നൂര്‍ സഹകരണ ബാങ്ക് തട്ടിപ്പ്; കേന്ദ്ര ഡയറക്ട്രേറ്റിന് റിപ്പോര്‍ട്ട് കൈമാറി ഇഡി
അതേസമയം കരുവന്നൂര്‍ ബാങ്ക് തട്ടിപ്പുമായി ബന്ധപ്പെട്ട റിപ്പോര്‍ട്ട് ഇഡി കേന്ദ്ര ഡയറക്ട്രേറ്റിന് കഴിഞ്ഞ ദിവസം കൈമാറിയിരുന്നു. അടുത്തിടെ നടത്തിയ റെയ്ഡിന്റെ വിശദാംശങ്ങളടങ്ങിയ റിപ്പോര്‍ട്ടാണ് സമര്‍പ്പിച്ചത്. സിറ്റിംഗ് മന്ത്രിയില്‍ നിന്നടക്കം മൊഴിയെടുക്കേണ്ടതുണ്ടെന്ന് പരാമര്‍ശിക്കുന്ന റിപ്പോര്‍ട്ടില്‍ രാഷ്ട്രീയ നേതൃത്വത്തിന്റെ പങ്കിനെപ്പറ്റിയും വ്യക്തമാക്കുന്നുണ്ട്.
Story Highlights: ed raid at karuvannur bank
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here