Advertisement

‘ഗോപികയുടെ അവയവങ്ങൾ ദാനം ചെയ്യണം’ ; ഭാര്യയുടെ വേർപാടിന്റെ വേദനയിലും ഏഴുപേർക്ക് പുതുജീവൻ നൽകാനായി അവയവമാറ്റം

August 25, 2022
Google News 2 minutes Read
Husband donates his wife's organs after her death

പക്ഷാഘാതം മൂലം മരണമടഞ്ഞ ഭാര്യയുടെ അവയവങ്ങൾ ദാനം ചെയ്യണമെന്ന ആവശ്യവുമായി ഭർത്താവ്. നല്ല പാതിയായ ഭാര്യയുടെ വേർപാടിന്റെ വേദനയിലും ഏഴുപേർക്ക് പുതുജീവൻ നൽകണമെന്ന ചിന്തയാണ് അവയവദാനത്തിലേക്കെത്തിയത്. കഴിഞ്ഞ ദിവസമാണ് വലിയവിള കുണ്ടമൺകടവ് ബാലഭാരതി സ്കൂളിന് സമീപം ശ്രീവല്ലഭയിൽ ജി. ഗോപികറാണി (47) പക്ഷാഘാതം മൂലം മരിച്ചത്. തിരുവനന്തപുരം ശ്രീചിത്രയിലായിരുന്നു അന്ത്യം. ആകസ്മികമായ ഭാര്യയുടെ വേർപാട് വിശ്വസിക്കാനാകാതെ നിൽക്കുമ്പോഴും, ഭർത്താവ് പ്രവീൺ തന്നെയാണ് ആശുപത്രി അധികൃതരോട് ഗോപികയുടെ അവയവങ്ങൾ ദാനം ചെയ്യണമെന്ന് ആവശ്യപ്പെട്ടത്. ( Husband donates his wife’s organs after her death ).

Read Also: 40 വയസിൽ താഴെ ഉള്ളവരിലും പക്ഷാഘാതം ഏറി വരുന്നു; എങ്ങനെ തടയാം ? ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

ഇതുപ്രകാരം ശ്രീചിത്ര, തിരുവനന്തപുരം മെഡിക്കൽ കോളജ് ആശുപത്രി, കിംസ് എന്നിവിടങ്ങളിലുള്ള ഏഴുപേർക്ക് ഗോപികാറാണിയുടെ അവയവങ്ങൾ ദാനം ചെയ്യാൻ ധാരണയായി. കണ്ണുകൾ, ഹൃദയത്തിന്റെ രണ്ട് വാൽവുകൾ, വൃക്കകൾ, കരൾ എന്നിവയാണ് ദാനം ചെയ്തത്. ഇതിന്റെ ശസ്ത്രക്രിയകളും പൂർത്തിയായി.

12 വർഷമായി തിരുവനന്തപുരം ശാസ്തമംഗലം ആർ.കെ.ഡി എൻ.എസ്.എസ് എച്ച്.എസ്.എസിലെ അദ്ധ്യാപികയാണ് ഗോപികാറാണി. വർഷങ്ങൾക്ക് മുമ്പ് തന്നെ തന്റെ മരണശേഷം കണ്ണുകൾ ദാനം ചെയ്യണമെന്ന് ഭാര്യ പറഞ്ഞിരുന്നതായി പ്രവീൺ വെളിപ്പെടുത്തി. മൃതദേഹം ഇന്ന് ഉച്ചയ്ക്ക് 2.30ന് ശാസ്തമംഗലം സ്‌കൂളിൽ പൊതുദർശനത്തിന് വയ്ക്കും. തുടർന്ന് എസ്.പി.സിയുടെ ഗാർഡ് ഓഫ് ഓണറും നൽകും. വൈകിട്ട് 4.30ന് മൃതദേഹം ശാന്തികവാടത്തിൽ സംസ്‌കരിക്കും.

ശാസ്തമംഗലം ആർ.കെ.ഡി എൻ.എസ്.എസ് എച്ച്.എസ്.എസിൽ എസ്.പി.സി ആരംഭിച്ചതുമുതൽ അതിന്റെ ഭാരവാഹി കൂടിയായിരുന്നു ഗോപികറാണി ടീച്ചർ. ഭർത്താവ് പ്രവീൺ എൽ.ബി.എസ് ഉദ്യോഗസ്ഥനാണ്. സംസ്ഥാന സ്ക്വാഷ് താരമായ പ്രാൺ പ്രവീണാണ് മകൻ.

Story Highlights: Husband donates his wife’s organs after her death

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here