ഇടുക്കിയിൽ 15കാരിയെ പീഡിപ്പിച്ച് ഗർഭിണിയാക്കി; 19കാരൻ അറസ്റ്റിൽ

ഇടുക്കി മുരിക്കാശേരിയിൽ 15കാരിയെ പീഡിപ്പിച്ച് ഗർഭിണിയാക്കിയ 19കാരൻ അറസ്റ്റിൽ. പെൺകുട്ടിയുടെ അയൽവാസിയും ബന്ധുവുമായ ആളെയാണ് പൊലീസ് പിടികൂടിയത്. ശാരീരിക ബുദ്ധിമുട്ടുകളെ തുടർന്ന് പെൺകുട്ടിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചപ്പോഴാണ് ഗർഭിണിയാണെന്ന വിവരം പുറത്തറിയുന്നത്. ഇതിനു പിന്നാലെ മാതാപിതാക്കൾ പൊലീസിൽ പരാതിപ്പെട്ടു. തുടർന്ന് നടത്തിയ കൗൺസിലിംഗിലാണ് പെൺകുട്ടിയെ പീഡിപ്പിച്ചത് ആരെന്ന് വ്യക്തമായത്.
വിവാഹപ്രായമാവുമ്പോൾ കല്യാണം കഴിക്കാമെന്ന് വാഗ്ധാനം നൽകിയായിരുന്നു പീഡനം. പ്രതിയെ ഉടൻ കോടതിയിൽ ഹാജരാക്കും.
Story Highlights: idukki 15 year rape pregnant 19 year arrest
ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here