യൂറോപ്പിലെ മികച്ച ഫുട്ബോളർ; യുവേഫ പുരസ്‌കാരം കരീം ബൻസേമയക്ക്

യൂറോപ്പിലെ മികച്ച ഫുട്ബോളർക്കായുള്ള യുവേഫ പുരസ്‌കാരം റയൽമാഡ്രിഡ് താരം കരീം ബൻസേമയക്ക്. സഹതാരം തിബൗത് കോത്വ, കെവിൻ ഡിബ്രൂയ്നെ എന്നിവരെ പിന്തള്ളിയാണ് കരീം ബൻസേമയ ഈ നേട്ടം കൈവരിച്ചത്. ബാർസലോനയുടെ സ്പാനിഷ് താരം അലക്സിയ പുറ്റേയാസ് ആണ് മികച്ച വനിതാ താരം.
റയൽ മഡ്രിഡിന് ചാംപ്യൻസ് ലീഗ്, ലാ ലീഗ കിരീടങ്ങൾ നേടിക്കൊടുക്കുന്നതിൽ നിർണായക പങ്കുവഹിച്ചതു പരിഗണിച്ചാണ് കരീം ബൻസേമയ്ക്ക് പുരസ്‍കാരം ലഭിച്ചത്. ചാംപ്യൻസ് ലീഗിലും ലാ ലീഗയിലും കരീം ബൻസേമയായിരുന്നു ടോപ് സ്കോറർ.
Read Also: യുവേഫ ചാമ്പ്യൻസ് ലീഗിൽ കളിക്കുന്ന ആദ്യ ഇന്ത്യൻ താരം; ചരിത്ര നേട്ടം കുറിച്ച് മനീഷ കല്യാൺ
മികച്ച പരിശീലകനുള്ള യുവേഫ പുരസ്കാരം റയൽ മഡ്രിഡ് പരിശീലകൻ കാർലോ ആഞ്ചലോട്ടിക്കാണ്. യോർഗൻ ക്ലോപ്പിനെയും പെപ് ഗാർഡിയോളയെയും പിന്തള്ളിയാണ് പുരസ്കാരം നേടിയത്.
Story Highlights: Karim Benzema wins UEFA Men’s Player of the Year award
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here