Advertisement

ഐഫോണുകളിൽ ഇനിമുതൽ പോൺ ആപ്പ്

February 5, 2025
2 minutes Read

ആപ്പിളിന്റെ ഐഫോണുകളിലും,ഐപാഡുകളിലും ഇനി മുതൽ പോൺ ആപ്പ്. യൂറോപ്യൻ യൂണിയന്റെ പുതിയ ഡിജിറ്റൽ മാർക്കറ്റ്സ് ആക്ട്
പ്രകാരമാണ് തീരുമാനം. ഹോട്ട് ടബ് എന്ന ഈ ആപ്പിലൂടെ പോപ്പ്-അപ്പുകളോ , പരസ്യങ്ങളോ ഇല്ലാതെ വെബ്സൈറ്റുകളിൽ നിന്ന് വീഡിയോസ് കാണാനും ഡൗൺലോഡ് ചെയ്യാനും സാധിക്കും.

Read Also : ‘ആർട്ടിഫിഷ്യൽ ഇന്റലിജൻസ് എല്ലാ രാജ്യങ്ങളിലും അപകടകരമാണ്, സൂക്കർബർഗൊക്കെ ഫ്യൂഡലിസ്റ്റാണ്’; എ എൻ ഷംസീർ

പുതിയ തീരുമാനത്തിൽ ആപ്പിൾ കമ്പനി തൃപ്തരല്ലെന്നും,തീരുമാനത്തെ പിന്തുണയ്ക്കുന്നില്ലെന്നും ഇത് ഉപയോക്താക്കൾക്കിടയിൽ പ്രത്യേകിച്ച് കുട്ടികൾക്കിടയിൽ വലിയ സുരക്ഷാഭീഷണി ഉയർത്തുമെന്നുമാണ് കമ്പനിയുടെ വാദം.പക്ഷേ യൂറോപ്യൻ യൂണിയന്റെ ആക്ട് പ്രകാരം കമ്പനി ഇത് അനുവദിക്കാൻ നിർബന്ധിതരായി.

നിലവിൽ യൂറോപ്യൻ യൂണിയനുള്ളിൽ മാത്രമാണ് ഹോട്ട് ടബ്ബുകൾ ലഭ്യമാകുന്നത്. XVideos, XNXX, XHamster എന്നിവയുൾപ്പെടെ വിവിധ പോൺ വെബ്‌സൈറ്റുകളിൽ നിന്ന് വീഡിയോകൾ സെർച്ച് ചെയ്യാനും, പ്ലേ ചെയ്യാനും iOS ഉപയോക്താക്കൾക്ക് ഇനി ഹോട്ട് ടബ്ബുകളിലൂടെ സാധിക്കും. യൂറോപ്യൻ യൂണിയനുകളിലെ ആപ്പ് സ്റ്റോറുകളിൽ ഒന്നായ ആൾട്ട്‌സ്റ്റോർ PAL വഴിയാണ് ഹോട്ട് ടബ്ബ് ലഭ്യമാക്കുന്നത്.

Story Highlights :Apple’s iPhones and iPads now also have Porn apps.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top