Advertisement

പുതിയ വിസയില്‍ സൗദിയില്‍ എത്തുന്നവർക്ക് രാജ്യത്തെ ഡ്രൈവിംഗ് ലൈസന്‍സുണ്ടെങ്കിൽ വീണ്ടും ഡ്രൈവിംഗ് ടെസ്റ്റ് വേണ്ട

August 25, 2022
Google News 3 minutes Read
New Iqama number for driving license of foreigners arriving in Saudi

പുതിയ വിസയില്‍ സൗദിയില്‍ എത്തുന്ന വിദേശികള്‍ക്ക് നേരത്തെ ഉണ്ടായിരുന്ന ഡ്രൈവിംഗ് ലൈസന്‍സ് പുതിയ ഇഖാമ നമ്പറിലേക്ക് മാറ്റാന്‍ സാധിക്കുമെന്ന് സൗദി ട്രാഫിക് വിഭാഗം അറിയിച്ചു. ഇതിന് വീണ്ടും ഡ്രൈവിംഗ് ടെസ്റ്റിന് വിധേയരാകേണ്ടതില്ല. ( New Iqama number for driving license of foreigners arriving in Saudi )

ഫൈനല്‍ എക്സിറ്റില്‍ സൗദിയില്‍ നിന്നു പുറത്തു പോയി പുതിയ തൊഴില്‍ വിസയില്‍ സൗദിയില്‍ തിരിച്ചെത്തുന്നവര്‍ക്കാണ് ഈ സൗകര്യമുള്ളത്. ലൈസന്‍സുടമ സൗദിക്ക് പുറത്താണെങ്കിലും ഡ്രൈവിംഗ് ലൈസന്‍സ് പുതുക്കാന്‍ സാധിക്കുന്ന പുതിയ സൗകര്യം ആരംഭിച്ചതായി ജനറല്‍ ഡയറക്ടറേറ്റ് ഓഫ് ട്രാഫിക് അറിയിച്ചു.

Read Also: സൗദി ജിസാനിൽ വാഹനാപകടം; മലപ്പുറം സ്വദേശികളായ സഹോദരങ്ങൾ മരിച്ചു

സൗദി അറ്റാഷെയുമായി ബന്ധപ്പെട്ടാണ് ഈ സൗകര്യം പ്രയോജനപ്പെടുത്തേണ്ടത്. അതോടൊപ്പം ട്രാഫിക് ഡയറക്ടറേറ്റ് ഓഫീസ് സന്ദര്‍ശിക്കാന്‍ ലൈസന്‍സ് ഉടമ ഒരാളെ ചുമതലപ്പെടുത്തുകയും വേണം. അപേക്ഷാ ഫോമും, ഓതറൈസേഷന്‍ ലെറ്ററും, ഡ്രൈവിംഗ് ലൈസന്‍സും നേരിട്ട് ഓഫീസില്‍ സമര്‍പ്പിക്കണം.

Story Highlights: New Iqama number for driving license of foreigners arriving in Saudi

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here