Advertisement

സൗദി ജിസാനിൽ വാഹനാപകടം; മലപ്പുറം സ്വദേശികളായ സഹോദരങ്ങൾ മരിച്ചു

August 21, 2022
Google News 2 minutes Read

ജിസാനിൽ വാഹനാപകടത്തിൽ സഹോദരങ്ങളായ മലപ്പുറം സ്വദേശികൾ മരിച്ചു. മലപ്പുറം ചേറൂർ സ്വദേശികളായ ജബ്ബാർ ചെറുച്ചിയിൽ(44), റഫീഖ് കാപ്പിൽ (41) എന്നിവരാണ് മരിച്ചത്. (malappuram natives died in saudi arabia)

Read Also: യുപിഐ പണമിടപാടുകൾക്കും സർവീസ് ചാർജ് ? ആർബിഐ പ്രതികരണം തേടി

ജിസാനിലെ ബെയ്ഷ് മസ്‌ലിയയിൽ ശനിയാഴ്ച വൈകീട്ട് ആണ് അപകടമുണ്ടായത്. ജിസാനിൽ നിന്നും ജിദ്ദയിലേക്ക് പച്ചക്കറിയെടുക്കാൻ പോകവെയാണ് അപകടം. പരുക്കേറ്റ ജബ്ബാറിനേയും റഫീഖിനേയും ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. . അപകട കാരണം വ്യക്തമല്ല. മൃതദേഹങ്ങൾ ബെയ്ഷ് ജനറൽ ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്.

Story Highlights: malappuram natives died in saudi arabia

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here