ചുമർ ഇടിഞ്ഞ് വീണ് മധ്യവയസ്കന് ദാരുണാന്ത്യം

തൃശൂർ പഴയന്നൂരിൽ വീട്ടിലെ പഴയ ശുചിമുറി പൊളിക്കുന്നതിനിടെ ചുമർ ഇടിഞ്ഞ് വീണ് മധ്യവയസ്കന് ദാരുണാന്ത്യം. ചീരക്കുഴി കാഞ്ഞൂർ വീട്ടിൽ കുഞ്ഞികണ്ണന്റെ മകൻ 51 വയസ്സുള്ള രാമൻകുട്ടി ആണ് മരിച്ചത്. ഇന്ന് ഉച്ചക്ക് 2 മണിയോടുകൂടിയാണ് സംഭവം. അപകടം നടന്നയുടൻ രാമൻകുട്ടിയെ ചേലക്കര താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. പഴയന്നൂർ പൊലീസ് മേൽ നടപടികൾ സ്വീകരിച്ചു.
Story Highlights : Middle-aged man dies tragically after wall collapses
ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here