Advertisement

പ്രതീക്ഷിച്ച സ്ഥാനങ്ങൾ ലഭിക്കാതെ പോയതിന്റെ നിരാശയാണ് ​ഗവർണർക്ക്; വി.പി സാനു

August 25, 2022
2 minutes Read
SFI against Governor Arif Mohammed Khan

ഗവർണർ ആരിഫ് മുഹമ്മദ് ഖാനെതിരെ എസ്എഫ്ഐ രം​ഗത്ത്. ഗവർണർ രാഷ്ട്രീയ ഭിക്ഷാംദേഹിയാണെന്നും പ്രതീക്ഷിച്ച സ്ഥാനങ്ങൾ ലഭിക്കാതെ പോയതിന്റെ നിരാശയാണ് അദ്ദേഹത്തിനെന്നും എസ്എഫ്ഐ അഖിലേന്ത്യ പ്രസിഡൻറ് വി.പി സാനു ട്വന്റി ഫോറിനോട് പ്രതികരിച്ചു. രാജ്യത്തെയും ഭരണഘടനാ മൂല്യങ്ങളെയും ഒറ്റു കൊടുത്തതിനു കിട്ടിയ പ്രതിഫലം അലങ്കാരമാക്കുന്നയാളാണ് ഗവർണർ. ( SFI against Governor Arif Mohammed Khan )

ചരിത്ര ബോധമില്ലാത്ത ഗവർണർക്ക് മോഹഭംഗംമാണ്. ഇർഫാൻ ഹബീബിനെതിരെ അധിക്ഷേപ പരാമർശം നടത്താൻ ഗവർണർക്ക് എന്ത് യോഗ്യതയാണുള്ളത്. പ്രതീക്ഷിച്ച സ്ഥാനങ്ങൾ ലഭിക്കാതെ പോയതിന്റെ നിരാശ പ്രകടിപ്പിക്കേണ്ടത് സർക്കാരിനും ജനങ്ങൾക്കും നേർക്ക് അല്ല. ബിജെപിയുടെയും പ്രധാനമന്ത്രിയുടെയും ഓഫീസിന് മുന്നിലാണ് പ്രഹസന നാടകം നടത്തേണ്ടതെന്നും വി.പി സാനു പരിഹസിച്ചു.

Read Also: ഇർഫാൻ ഹബീബ് ഗുണ്ട, വിസിക്ക് വൃത്തികെട്ട ക്രിമിനൽ മനസ്; വീണ്ടും കടന്നാക്രമിച്ച് ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ

ഗവർണറുടെ അധികാരം വെട്ടിക്കുറക്കാനുള്ള സര്‍വ്വകലാശാല ഭേദഗതിയിൽ മുന്‍കാല പ്രാബല്യം കൊണ്ടുവരാനാണ് സര്‍ക്കാരിന്റെ നീക്കം. ഓഗസ്റ്റ് ഒന്ന് മുതലാണ് പ്രാബല്യം. ഭേദഗതി സബ്ജക്ട് കമ്മിറ്റി അംഗീകരിച്ചിട്ടുണ്ട്. കേരള സര്‍വ്വകലാശാല വിസി നിയമനത്തിനായി ഗവര്‍ണര്‍ സെര്‍ച്ച് കമ്മിറ്റിയെ കൊണ്ടുവന്നത് ഓഗസ്റ്റ് അഞ്ചിനാണ്. ഈ തീരുമാനം മറികടക്കാനാണ് മുന്‍കാല പ്രാബല്യം കൊണ്ടുവരുന്നത്.

സർവകലാശാല നിയമ ഭേദഗതി ബിൽ നിയമസഭയിൽ അവതരിപ്പിച്ചു. എതിർപ്പുമായി പ്രതിപക്ഷം രംഗത്തെത്തിയെങ്കിലു എതിപ്പുവാദം തള്ളിയാണ് ബിൽ സഭയിൽ അവതരിപ്പിച്ചത്.വിസി നിയമനത്തിനുള്ള സെർച്ച് കമ്മിറ്റിയിലെ മാറ്റം യുജിസി മാനദണ്ഡത്തിന് വിരുദ്ധമാണെന്ന് പി.സി.വിഷ്ണു നാഥ് ആരോപിച്ചു. ചാൻസിലറുടെ അധികാരം പരിമിതപ്പെടുത്താൻ ആണ് നീക്കമെന്നും ഭേദഗതി ഭരണ ഘടനാ വിരുദ്ധമാണെന്നും അദ്ദേഹം പറഞ്ഞു.

എന്നാൽ യുജിസി ചട്ടങ്ങൾ ബിൽ വിരുദ്ധമല്ലെന്ന് ഉന്നതവിദ്യാഭ്യാസ മന്ത്രി ആർ. ബിന്ദു സഭയെ അറിയിച്ചു. ഉന്നത വിദ്യാഭ്യാസത്തെ ശക്തിപ്പെടുത്താനാണ് രണ്ടംഗങ്ങളെ അധികമായി നിയോഗിച്ചത്. ഭരണഘടനാ വിരുദ്ധമല്ല. സർവകലാശാല നിയമ ഭേദഗതിക്ക് സർക്കാരിന് അധികാരമുണ്ട്. പാനൽ നിയോഗിക്കേണ്ടതും വിസിയെ നിയോഗിക്കേണ്ടതും ചാൻസിലറാണെന്നും മന്ത്രി വ്യക്തമാക്കി.

Read Also: ‘ഗവര്‍ണര്‍ പദവി പാഴ്, പരിമിതികള്‍ ആരിഫ് മുഹമ്മദ് ഖാന്‍ മനസിലാക്കുന്നില്ല’; രൂക്ഷവിമര്‍ശനവുമായി സിപിഐ മുഖപത്രം

സർവകലാശാലകളുടെ നിയമനിർമ്മാണത്തിന് സംസ്ഥാനത്തിന് അധികാരമുണ്ടെന്ന് നിയമമന്ത്രി പി.രാജീവും പറഞ്ഞു. സഭയുടെ അധികാരത്തെ വെല്ലുവിളിക്കുന്നതാണ് തടസവാദം. സംസ്ഥാന സർവകലാശാലകൾ യുജിസി ചട്ടങ്ങൾ അനുസരിക്കണമെന്നത് നിർബന്ധമല്ല. മാർഗ നിർദേശക സ്വഭാവം മാത്രമാണ്. നിയമ ഭേദഗതിക്ക് നിയമ സഭയ്ക്ക് അധികാരം ഉണ്ടെന്ന് സുപ്രീം കോടതി വിധിയുണ്ടെന്നും നിയമമന്ത്രി ചൂണ്ടിക്കാട്ടി.

തുടർന്ന് ബിൽ അവതരണത്തിന് നിയമ പ്രശ്‍നം ഇല്ലെന്നു സ്പീക്കർ റൂളിംഗ് നല്‍കി. പ്രതിപക്ഷത്തിന്റ തടസ വാദങ്ങൾ സ്പീക്കര്‍ തള്ളി. നിയമഭേദഗതിയനുസരിച്ച് വിസി നിയമനത്തിന് നിലവിലുള്ള മൂന്ന് അംഗ സർച്ച് കമ്മിറ്റിക്ക് പകരം സർക്കാറിന് നിയന്ത്രണമുള്ള അഞ്ച് അംഗ സമിതി വരും. നിലവിൽ ഗവർണ്ണറുടേയും യുജിസിയുടേയും സർവകലാശാലയുടേയും നോമിനികൾ മാത്രമാണ് സമിതിയിലുള്ളത്. പുതുതായി വരുന്ന രണ്ട് അംഗങ്ങളിൽ ഒന്ന് സർക്കാർ നോമിനിയായിരിക്കും. പിന്നെ വരുന്ന ഉന്നത വിദ്യാഭ്യാസ കൗൺസിൽ വൈസ് ചെയർമാനാകും കൺവീനർ.

കമ്മിറ്റിയിലെ ഭൂരിപക്ഷ അംഗങ്ങൾ മുന്നോട്ട് വെക്കുന്ന പാനലിൽ നിന്നും ഗവർണ്ണർ വിസിയെ നിയമിക്കണം. അതായത് അഞ്ചിൽ മൂന്ന് പേരുടെ ഭൂരിപക്ഷമുള്ള സർക്കാരിന് ഇഷ്ടമുള്ളയാളെ വിസിയാക്കാം. ഈ ബിൽ കൊണ്ട് വരാൻ വേണ്ടിയാണ് കേരള വിസി നിയമനത്തിനായി ഗവർണർ രൂപീകരിച്ച സർച്ച് കമ്മിറ്റിയിലേക്ക് സർവ്വകലാശാല ഇതുവരെ നോമിനെയെ നൽകാതിരിക്കുന്നത്.

Story Highlights: SFI against Governor Arif Mohammed Khan

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top