Advertisement

വിവാദ മരംമുറി; വില്ലേജ് ഓഫിസർക്ക് സസ്പെൻഷൻ

August 25, 2022
Google News 1 minute Read
Suspension of Village Officer

വയനാട് കൃഷ്ണഗിരിയിലെ വിവാദ മരംമുറി വിവാദത്തിൽ വില്ലേജ് ഓഫിസർക്ക് സസ്പെൻഷൻ. കൃഷ്ണഗിരി വില്ലേജ് ഓഫിസർ അബ്ദുൾ സലാമിനെയാണ് ജില്ല കളക്ടർ എ.ഗീത സസ്പെൻഡ് ചെയ്തത് (
Suspension of Village Officer ).

ഭൂരേഖകൾ പൂർണ്ണമായും പരിശോധിക്കാതെ ഈട്ടിമരങ്ങൾ മുറിക്കാൻ അനുമതി നൽകി എന്ന പ്രാഥമിക കണ്ടെത്തലിലാണ് നടപടി.

കൃഷ്​ണ​ഗിരി വില്ലേജിലെ 250/1എ/1ബി സർവേ നമ്പരിൽപ്പെട്ട ഭൂമിയിൽ നിന്നാണ് 13 ഈട്ടി മരങ്ങൾ മുറിച്ചുകടത്തിയത്. ഇത് നിയമപ്രകാരമാണ് എന്നായിരുന്നു വില്ലേജ് ഓഫിസർ പറഞ്ഞിരുന്നത്.

ഈ മരങ്ങൾ മുറിക്കാൻ വില്ലേജ് ഓഫിസർ എൻഒസി നൽകിയിരുന്നു. 36 ഈട്ടി മരങ്ങൾ മുറിക്കാനായിരുന്നു വില്ലേജ് ഓഫിസിൽ നിന്ന് എൻഒസി നൽകിയിരുന്നത്. എന്നാൽ ഇതിൽ നിയമപ്രശ്നങ്ങൾ ഉണ്ടെന്ന് വ്യക്തമായതോടെ സുൽത്താൻ ബത്തേരി തഹസീൽദാർ ഇതിന് സ്റ്റോപ്മെമ്മോ നൽകി.

ഇന്നലെ ഈട്ടിമരങ്ങൾ കണ്ടുകെട്ടാൻ ഉത്തരവിടുകയും ചെയ്തിരുന്നു. ഇതിനു പിന്നാലെയാണ് കലക്ടറുടെ ഇടപെടലുണ്ടായതും വില്ലേജ് ഓഫിസറെ സസ്പെൻഡ് ചെയ്തതും. നടപടിക്രമങ്ങൾ പാലിക്കാതെയുള്ള ഇടപെടലുണ്ടായെന്ന് കണ്ടാണ് നടപടി. ഇത് റവന്യൂ ഭൂമിയാണെന്നാണ് തഹസീൽദാറുടെ വിശദീകരണം.

Story Highlights: Suspension of Village Officer

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here