പെൺകുട്ടികൾക്ക് മദ്യം നൽകി പീഡിപ്പിച്ച കേസ്; മൂന്ന് പേരുടെ അറസ്റ്റ് രേഖപ്പെടുത്തി

കഠിനംകുളത്ത് കോൺവെന്റിൽ കയറി പീഡിപ്പിച്ച കേസിൽ മൂന്ന് പ്രതികളുടെ അറസ്റ്റ് രേഖപ്പെടുത്തി. വലിയതുറ സ്വദേശികളായ മേഴ്സൺ, രഞ്ജിത്ത്, അരുൺ എന്നിവരുടെ അറസ്റ്റാണ് രേഖപ്പെടുത്തിയത്. പ്രതികളെ സഹായിച്ച ഒരാളെ പൊലീസ് ചോദ്യം ചെയ്തു വരികയാണ്.
ബുധനാഴ്ച രാത്രിയാണ് സംഭവമുണ്ടായത്. ബുധനാഴ്ച രാത്രി കോൺവെൻ്റിൻ്റെ മതിൽ ചാടിക്കടന്ന് അകത്തുകയറിയ പ്രതികൾ പെൺകുട്ടികൾ താമസിക്കുന്ന മുറിയിലെത്തുകയും മദ്യം നൽകി ഇവരെ പീഡിപ്പിക്കുകയുമായിരുന്നു.
Read Also: തിരുവനന്തപുരത്ത് കോൺവെന്റിൽ കയറി പ്രായപൂർത്തിയാവാത്ത പെൺകുട്ടികൾക്ക് മദ്യം നൽകി പീഡിപ്പിച്ചു; മൂന്ന് പേർ കസ്റ്റഡിയിൽ
പെൺകുട്ടികളുടെ പരാതിയിലാണ് കേസ്. പെൺകുട്ടികൾ തന്നെ കോൺവെൻ്റ് അധികൃതരെയും പൊലീസിനെയും വിവരമറിയിക്കുകയായിരുന്നു.ഇവർക്കെതിരെ പോക്സോ വകുപ്പ് പ്രകാരമാണ് പൊലീസ് കേസ് രജിസ്റ്റർ ചെയ്തിരിക്കുന്നത്.
Story Highlights: 3 Arrest in rape case in convent
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here