ഇസ്രായേലിൽ ചിട്ടി നടത്തി മലയാളികളിൽ നിന്ന് 50 കോടി തട്ടിയെടുത്തു; പ്രതികളായ രണ്ട് മലയാളികൾ ഒളിവിൽ

ഇസ്രായേലിൽ ചിട്ടി നടത്തി മലയാളികളിൽ നിന്ന് കോടികൾ തട്ടിയെടുത്ത് രണ്ട് മലയാളികൾ മുങ്ങി. പെർഫക്ട് കുറി എന്ന പേരിൽ ചിട്ടി നടത്തിയവരാണ് മുങ്ങിയത്. 50 കോടി രൂപയാണ് പലരിൽ നിന്നായി ഇവർ കൈക്കലാക്കിയത്. ( 50 crores were extorted from Malayalis in Israel ).
നാട്ടിലെത്തി സ്ഥലം വാങ്ങണം, വീട് പണിയണം എന്നിങ്ങനെ ഒരുപാട് സ്വപ്നങ്ങളുമായാണ് പലരും അന്യ രാജ്യത്തു ജോലി ചെയ്യുന്നത്. എന്നാൽ അത്തരം സ്വപ്നങ്ങളെ തകർത്തെറിയാൻ മലയാളികൾ തന്നെ കാരണക്കാരാവുകയാണ്. ഇസ്രായേലിൽ മലയാളികളെ ചേർത്ത് ചിട്ടി നടത്തിയ സംഘമാണ് ഒരു സുപ്രഭാതത്തിൽ മുങ്ങിയത്. ഇതോടെ സമ്പാദ്യം പലതും നഷ്ടപ്പെട്ട് നാട്ടിലേക്ക് പോകാൻ പോലും പറ്റാതെ നിൽക്കുകയാണ് പലരും.
Read Also: ഇസ്രായേലുമായി നയതന്ത്രബന്ധം പുനഃസ്ഥാപിച്ച് തുർക്കി
കണ്ണൂർ സ്വദേശി ലിജോ, കോഴിക്കോട് സ്വദേശി ഷൈനി എന്നിവരാണ് പണം തട്ടിയത്. സമൂഹ മാധ്യമങ്ങളിൽ പരസ്യം നൽകിയാണ് ഇവർ ആളെ കൂട്ടിയത്. രണ്ടു പേരും രാജ്യം വിട്ടുവെന്നാണ് ഇസ്രായേൽ പൊലീസ് പരാതിക്കാരോട് പറഞ്ഞത്.
50 കോടി രൂപയാണ് ഇവർ പലരിൽ നിന്നായി പിരിച്ചെടുത്തത്. ഇസ്രായേലിലെ പലയിടത്തായി 15 പൊലീസ് സ്റ്റേഷനുകളിലാണ് പണം നഷ്ടമായവർ പരാതി നൽകിയത്. കോടതിയിൽ പരാതി നൽകാനാണ് ഇപ്പോൾ പൊലീസ് പറയുന്നത്.
Story Highlights: 50 crores were extorted from Malayalis in Israel
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here