Advertisement
kabsa movie

‘ഇവിടെ താരങ്ങളെ വിൽക്കുന്നു; ദക്ഷിണേന്ത്യ കഥകൾ പറയുന്നു’; ബോളിവുഡിനെ വിമർശിച്ച് അനുപം ഖേർ

August 26, 2022
1 minute Read
വാർത്തകൾ നോട്ടിഫിക്കേഷൻ ആയി ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

ബോളിവുഡിനെ രൂക്ഷമായി വിമർശിച്ച് മുതിർന്ന അഭിനേതാവ് അനുപം ഖേർ. ബോളിവുഡിൽ താരങ്ങളെ വിൽക്കുമ്പോൾ ദക്ഷിണേന്ത്യൻ സിനിമകൾ നല്ല കഥകൾ പറയാനാണ് ശ്രമിക്കുമെന്നതെന്ന് അനുപം ഖേർ പറഞ്ഞു. തമിഴിലും തെലുങ്കിലും സിനിമകൾ ചെയ്തു. ഒരു മലയാള സിനിമ ഉടൻ ചെയ്യുമെന്നും ഇടൈംസിനു നൽകിയ അഭിമുഖത്തിൽ അദ്ദേഹം പറഞ്ഞു.

“നിങ്ങൾ ഉപഭോക്താക്കൾക്ക് വേണ്ടിയാണ് കാര്യങ്ങൾ ഉണ്ടാക്കേണ്ടത്. ഉപഭോക്താക്കളെ വിലകുറച്ച് കാണുമ്പോൾ പ്രശ്നങ്ങൾ ആരംഭിക്കും. എങ്ങനെയെന്നാൽ, ‘ഞങ്ങൾ ഒരു മഹത്തായ സിനിമ നിർമിച്ച് നിങ്ങൾക്ക് ഒരു ഉപകാരം ചെയ്തിരിക്കുകയാണ്. ഇനി നിങ്ങൾ ആ മഹത്തായ സിനിമ കാണൂ’ എന്ന മട്ടാണ്. കൂട്ടായ പരിശ്രമത്തിലൂടെയാണ് മഹത്വം കൈവരിക്കാനാവുക. തെലുങ്കിൽ ഈയിടെ മറ്റൊരു സിനിമ കൂടി ചെയ്തു. തമിഴിലും ഒരു സിനിമ ചെയ്തു. മലയാളത്തിൽ ഒരു സിനിമ കൂടി ചെയ്യാൻ പോവുകയാണ്. അവർ (ദക്ഷിണേന്ത്യ) കഥകൾ പറയുന്നു, ഇവിടെ താരങ്ങളെ വിൽക്കുന്നു.”- അനുപം ഖേർ പറയുന്നു.

Story Highlights: Bollywood selling stars Anupam Kher

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement