Advertisement

കോണ്‍സുല്‍ ജനറല്‍-മുഖ്യമന്ത്രി കൂടിക്കാഴ്ച; കേന്ദ്രാനുമതി ആവശ്യമില്ലെന്ന വിശദീകരണം വിവാദത്തില്‍

August 26, 2022
Google News 2 minutes Read
controversy in Consul General meeting with pinarayi vijayan

യുഎഇ കോണ്‍സുല്‍ ജനറലുമായുള്ള ക്ലിഫ് ഹൗസിലെ കൂടിക്കാഴ്ചയ്ക്ക് കേന്ദ്രാനുമതി ആവശ്യമില്ലെന്ന് മുഖ്യമന്ത്രിയുടെ നിയമസഭയിലെ മറുപടി വിവാദത്തില്‍. നടപടി പ്രോട്ടോക്കോള്‍ ലംഘനമെന്ന് കേന്ദ്രമന്ത്രി രാജ്കുമാര്‍ രഞ്ജന്‍ സിംഗ് ലോക്‌സഭയില്‍ വ്യക്തമാക്കി. എന്‍ കെ പ്രേമചന്ദ്രന്‍ എംപിയുടെ ചോദ്യത്തിനാണ് കേന്ദ്രമന്ത്രി ഇക്കാര്യം വ്യക്തമാക്കിയത്.

2016 മുതല്‍ 2020 വരെയുള്ള കാലയളവില്‍ യുഎഇ കോണ്‍സുല്‍ ജനറലുമായി ഔദ്യോഗിക വസതിയായ ക്ലിഫ് ഹൗസില്‍ കൂടിക്കാഴ്ച നടത്തിയെന്നും കൂടിക്കാഴ്ചയ്ക്ക് കേന്ദ്രാനുമതിയില്ലെന്നുമാണ് മുഖ്യമന്ത്രി സഭയില്‍ പറഞ്ഞത്. എന്നാല്‍ മുഖ്യമന്ത്രിയുടെ മറുപടി പ്രോട്ടോക്കോള്‍ ലംഘനമാണെന്നും വിദേശരാജ്യത്തിന്റെ പ്രതിനിധികളുമായി കൂടിക്കാഴ്ച നടത്തുമ്പോള്‍ വിദേശകാര്യ മന്ത്രാലയത്തിന്റെ അനുമതി നിര്‍ബന്ധമാണെന്നും കേന്ദ്രമന്ത്രി വ്യക്തമാക്കി.

Read Also: സ്വര്‍ണക്കടത്ത് കേസ്; 53 പേര്‍ക്ക് കസ്റ്റംസ് നോട്ടീസ്; കോണ്‍സുല്‍ ജനറലിന് ഉള്‍പ്പടെ സര്‍ക്കാര്‍ വഴിവിട്ട് സുരക്ഷ നല്‍കി

ജൂലൈ 29നാണ് കേന്ദ്രമന്ത്രി മറുപടി അറിയിച്ചത്. ഇതുമായി ബന്ധപ്പെട്ട് കേരളസര്‍ക്കാര്‍ അനുമതി തേടിയിട്ടില്ലെന്നും അദ്ദേഹം വ്യക്തമാക്കി. ഇതോടെയാണ് വിവാദം ഉടലെടുത്തത്.

Story Highlights: controversy in Consul General meeting with pinarayi vijayan

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here