Advertisement

സ്വര്‍ണക്കടത്ത് കേസ്; 53 പേര്‍ക്ക് കസ്റ്റംസ് നോട്ടീസ്; കോണ്‍സുല്‍ ജനറലിന് ഉള്‍പ്പടെ സര്‍ക്കാര്‍ വഴിവിട്ട് സുരക്ഷ നല്‍കി

June 21, 2021
Google News 0 minutes Read

സ്വര്‍ണക്കടത്ത് കേസില്‍ 53 പേര്‍ക്ക് കസ്റ്റംസിന്‍റെ കാരണം കാണിക്കല്‍ നോട്ടീസ്. കേസില്‍ കുറ്റപത്രം സമര്‍പ്പിക്കുന്നതിന് മുന്നോടിയായാണ് നടപടി. മൂന്ന് തരം കളളക്കടത്താണ് നടന്നതെന്നാണ് കസ്റ്റംസിന്‍റെ നിഗമനം.

സംസ്ഥാന സര്‍ക്കാരിനെതിരേയും ഗുരുതര ആരോപണങ്ങളാണ് കസ്റ്റംസ് ഉന്നയിക്കുന്നത്. കോണ്‍സുല്‍ ജനറലിന് വഴിവിട്ട് എസ് കാറ്റഗറി സുരക്ഷ നല്‍കി, കോണ്‍സുലേറ്റിലെ നാല് ഉദ്യോഗസ്ഥര്‍ക്ക് വഴിവിട്ട് പാസ് നല്‍കി എന്നിവയാണ് സര്‍ക്കാരിനെതിരായി പറയുന്നത്. ഇതിനെല്ലാം ഇടനില നിന്നത് സ്വപ്‌നയാണെന്നും കസ്റ്റംസ് വ്യക്തമാക്കുന്നു.

സ്വപ്‌നയും സന്ദീപും സരിത്തും നടത്തിയ സ്വര്‍ണക്കടത്ത്, കോണ്‍സുല്‍ ജനറല്‍ നടത്തിയ കളളക്കടത്ത്, അനധികൃത ഡോളര്‍ വിദേശത്തേക്ക് കൊണ്ടുപോയത് എന്നിവ നടന്നു എന്നാണ് കസ്റ്റംസിന്‍റെ നിഗമനം. ഉന്നതതലത്തിലുളള പലരുടേയും പണമാണ് ഇതെന്നും കസ്റ്റംസ് വ്യക്തമാക്കുന്നു.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here