Advertisement

തലശേരിയിൽ നിന്ന് നാടുവിട്ട സംരംഭക ദമ്പതികളെ കണ്ടെത്തി

August 26, 2022
1 minute Read

തലശേരിയിൽ നിന്ന് നാടുവിട്ട സംരംഭക ദമ്പതികളെ കണ്ടെത്തി. രാജ് കബീർ, ഭാര്യ ശ്രീവിദ്യ എന്നിവരെ കോയമ്പത്തൂരിൽ നിന്നാണ് കണ്ടെത്തിയത്. ഇരുവരെയും ഇന്ന് തലശേരിയിലെത്തിക്കും. വ്യവസായ സംരംഭത്തിന് നഗരസഭ പൂട്ടിട്ടതോടെയാണ് ഇരുവരും നാടുവിട്ടത്. ദമ്പതികൾ നാടുവിട്ടതിനു പിന്നാലെ കുടുംബാംഗങ്ങൾ പൊലീസിൽ പരാതിപ്പെട്ടിരുന്നു. തുടർന്ന് നടത്തിയ തെരച്ചിലിലാണ് ഇവരെ കണ്ടെത്തിയത്. ഇവരുടേ ഫോൺ ടവർ ലൊക്കേഷൻ കേന്ദ്രീകരിച്ചായിരുന്നു അന്വേഷണം.

തലശേരിയിൽ നിന്നുള്ള പൊലീസ് സംഘം നേരത്തെ കോയമ്പത്തൂരിലെത്തിയിരുന്നു. ദമ്പതികൾ അവിടെ മുറിയെടുത്ത് താമസിക്കുകയായിരുന്നു. തലശേരി പൊലീസ് ഇവരെ കണ്ടെത്തി സംസാരിച്ചിട്ടുണ്ട്. ഇന്ന് ഉച്ചക്ക് മുൻ തന്നെ ഇവരെ തലശേരിയിലെത്തിക്കും. തലശേരി കണ്ടിക്കലിലെ മിനി വ്യവസായ പാർക്കിൽ 18 വർഷമായി സംരംഭം നടത്തിവരികയായിരുന്നു. കയ്യേറ്റം ആരോപിച്ച് ഈയിടെ നഗരസഭ ഇവരുടെ സംരംഭത്തിൻ്റെ ലൈസൻസ് റദ്ദാക്കിയിരുന്നു. ഇതിനാൽ കടുത്ത പ്രതിസന്ധിയാണെന്ന് കാട്ടി ബന്ധുക്കൾക്ക് സന്ദേശം അയച്ചിട്ടാണ് ഇവർ നാടുവിട്ടത്. കടുത്ത ഭീഷണിയും ദയാരഹിത പ്രവർത്തനങ്ങളുമുണ്ട്. മറ്റുള്ളവർക്ക് ഇത് കൈമാറാനുള്ള ശ്രമവും ഉണ്ടെന്നും ഇവർ സന്ദേശത്തിൽ അറിയിച്ചിരുന്നു. ദമ്പതിമാർ നാടുവിട്ടതിനു പിന്നാലെ സംരംഭം തുറന്നുകൊടുക്കാൻ നഗരസഭ ഉത്തരവിട്ടിരുന്നു. സ്ഥാപനത്തിൻ്റെ ലൈസൻസ് റദ്ദ് ചെയ്ത നടപടി പിൻവലിക്കുകയും ചെയ്തു.

Story Highlights: couples found coimbatore thalassery

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top