ഗുജറാത്തിലെ മുന്ദ്ര പോർട്ട് വഴി മയക്കുമരുന്ന് കടത്ത്; രണ്ട് പേർ അറസ്റ്റിൽ

ഗുജറാത്തിലെ മുന്ദ്ര പോർട്ട് വഴിയുള്ള മയക്കുമരുന്ന് കടത്തിൽ രണ്ടുപേർ അറസ്റ്റിൽ. ഡൽഹി സ്വദേശികളായ ഹർപ്രീത് സിംഗ് തൽവാർ, പ്രിൻസ് ശർമ എന്നിവരാണ് അറസ്റ്റിലായത്. രാജ്യത്തെ 20 ഇടങ്ങളിൽ നടത്തിയ തെരച്ചിലിന് തുടർച്ചയായാണ് എൻഐഎ നടപടി.
ഗാന്ധിയുടെയും പട്ടേലിന്റേയും മണ്ണിൽ ആരാണ് മയക്കുമരുന്ന് ഒഴുക്കുന്നത് എന്ന് രാഹുൽ ഗാന്ധി ചോദിച്ചിരുന്നു. ഗുജറാത്തിലേക്ക് കോടിക്കണക്കിന് രൂപയുടെ മയക്കുമരുന്ന് ഒഴുകുന്നെന്ന് രാഹുൽ ഗാന്ധി ട്വീറ്റ് ചെയ്തു. മയക്കുമരുന്ന് കണ്ടെത്തിയിട്ടും തുറമുഖ ഉടമയെ ചോദ്യം ചെയ്യാത്തതെന്നും എന്തുകൊണ്ട് ഗുജറാത്തിൽ മയക്കുമരുന്ന് കടത്തുന്നവരെ് എൻ സി ബി പിടികൂടുന്നില്ല എന്നും രാഹുൽ തന്റെ ട്വിറ്ററിൽ ചോദിക്കുന്നു.
അതേസമയം, കൊച്ചിയിൽ ലഹരിമരുന്ന് കേസുകൾ വർധിക്കുകയാണ്. കഴിഞ്ഞ ഒരു മാസത്തിനിടെ കൊച്ചിയിൽ രജിസ്റ്റർ ചെയ്ത മയക്കുമരുന്ന് കേസുകൾ 340 ആണ്. ലഹരി എത്തിക്കുന്ന പ്രധാന സംഘങ്ങളിലേക്കും അന്വേഷണം വ്യാപിപ്പിച്ചു. ഓൺലൈൻ ആയും കൊറിയർ ആയും ലഹരിമരുന്ന് വില്പന നടക്കുന്നുണ്ടെന്നാണ് പൊലീസ് അന്വേഷണത്തിൽ വ്യക്തമായത്. ക്രിപ്റ്റോ കറൻസിയും ലഹരിമരുന്ന് ഇടപാടുകൾക്കായി ഉപയോഗിക്കുന്നുണ്ട്. കൊച്ചി സിറ്റി പൊലീസ് കമ്മീഷണർ സിഎച്ച് നാഗരാജുവാണ് 24നോട് ഇക്കാര്യങ്ങൾ വെളിപ്പെടുത്തിയത്. ഡിജെ പാർട്ടികൾ ഉൾപ്പെടെ പൊലീസ് നിരീക്ഷണത്തിലാണെന്ന് ഡിസിപി ശശിധരനും പറഞ്ഞു.
Story Highlights: gujarat mundra port drugs 2 arrest
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here