Advertisement

പ്ലസ് വൺ പ്രവേശനം, തുല്യമാർക്ക് വരുന്നവരെ പരിഗണിക്കുമ്പോൾ മറ്റു ഘടകങ്ങൾകൂടി നോക്കേണ്ടിവരും; മന്ത്രി വി. ശിവൻകുട്ടി

August 26, 2022
3 minutes Read
Minister V. Sivankutty with explanation on Plus One admission bonus point

പ്ലസ് വൺ പ്രവേശനത്തിൽ തുല്യമാർക്ക് വരുന്നവരെ പരിഗണിക്കുമ്പോൾ മറ്റു ഘടകങ്ങൾകൂടി നോക്കേണ്ടിവരുമെന്നും അംഗീകൃത ശാസ്ത്രീയ മാർഗങ്ങളിലൂടെയാണ് പ്രവേശനം നടത്തുന്നതെന്നും മന്ത്രി വി. ശിവൻകുട്ടി. പി.എസ്.സി പോലും നിയമനങ്ങൾക്ക് സ്വീകരിക്കുന്നത് ഈ മാതൃകയാണ്. ഇത്തരം ഘടകങ്ങൾ പരിഗണിച്ചില്ലെങ്കിൽ കുട്ടികൾ ജില്ലയിലെ വിവിധ ഭാഗങ്ങളിലായി ചിതറിപ്പോകുന്ന അവസ്ഥയുണ്ടാകും. ( Minister V. Sivankutty with explanation on Plus One admission bonus point ).

മാധ്യമങ്ങൾ വിവരിക്കുന്ന സംഗതികൾ വർഷങ്ങളായി തുടർന്നു വരുന്നവയാണ്. ബോണസ് പോയിന്റുകൾ കുറച്ചുകൊണ്ടു വരാൻ തന്നെയാണ് ഇപ്പോൾ ശ്രമിച്ചിട്ടുള്ളത്. മുൻ വർഷങ്ങളിൽ 18 പോയിന്റ് വരെ ബോണസ്സായി നൽകിയിരുന്നത് 10 ആക്കി നിജപ്പെടുത്തിയിരിക്കുകയാണ്. നീന്തലിന് നൽകിക്കൊണ്ടിരുന്ന ബോണസ് പോയിന്റ് നിർത്തലാക്കിയത് ഇതിന് ഉദാഹരണമാണ്.

Read Also: പ്ലസ് വൺ ക്ലാസുകൾ ആരംഭിച്ചിട്ടും മലപ്പുറത്ത് മെറിറ്റ് സീറ്റിൽ പ്രവേശനം ലഭിക്കാതെ മുപ്പതിനായിരത്തിലധികം വിദ്യാർഥികൾ

ഏകജാലകം സംവിധാനം വഴി പ്ലസ് വൺ പ്രവേശനം നടത്തുന്ന അപൂർവ്വം സംസ്ഥാനമാണ് കേരളം. അതിനു മുമ്പ് മെറിറ്റ് അടിസ്ഥാനത്തിൽ ലഭ്യമാകുന്ന സീറ്റുകൾ വളരെ കുറവായിരുന്നു. പേരിലെ അക്ഷരക്രമവും ജനനത്തീയതിയും ഒക്കെ പരിഗണിക്കുന്നത് ഒരുപാട് മാനദണ്ഡങ്ങൾ പരിഗണിച്ചതിനുശേഷമാണ്. പരമാവധി കുട്ടികൾക്ക് അവർക്ക് ഇഷ്ടമുള്ള സ്കൂളുകളിൽ അവർക്ക് ഇഷ്ടമുള്ള കോഴ്സുകൾ തെരഞ്ഞെടുക്കാൻ കഴിയുന്നത് ഈ സംവിധാനത്തിന്റെ വിജയമാണെന്നും മന്ത്രി വ്യക്തമാക്കി.

Story Highlights: Minister V. Sivankutty with explanation on Plus One admission bonus point

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top