പരിശീലക സ്ഥാനത്തുനിന്ന് കുംബ്ലെയെ പുറത്താക്കി പഞ്ചാബ് കിംഗ്സ്

പരിശീലക സ്ഥാനത്തുനിന്ന് അനിൽ കുംബ്ലെയെ പുറത്താക്കി പഞ്ചാബ് കിംഗ്സ്. കുംബ്ലെയുമായി കരാർ പുതുക്കേണ്ടതില്ലെന്ന് ഫ്രാഞ്ചൈസി തീരുമാനിച്ചു. 2020 മുതൽ പഞ്ചാബ് കിംഗ്സിനൊപ്പമുള്ള കുംബ്ലെയുടെ പരിശീലനം വിമർശിക്കപ്പെട്ടിരുന്നതാണ്. കുംബ്ലെ പുറത്തായ ഒഴിവിൽ ഇംഗ്ലണ്ടിൻ്റെ മുൻ ക്യാപ്റ്റൻ ഓയിൻ മോർഗൻ പരിശീലക സ്ഥാനത്തെത്തുമെന്ന് അഭ്യൂഹങ്ങളുണ്ട്. എന്നാൽ, ഇതിൽ വ്യക്തതയില്ല.
കുംബ്ലെ പരിശീലകനായതിനു ശേഷം ഒരിക്കൽ പോലും പഞ്ചാബ് കിംഗ്സിന് പ്ലേ ഓഫിലെത്താൻ സാധിച്ചിരുന്നില്ല. 2020, 21 സീസണുകളുൽ അഞ്ചാമതും കഴിഞ്ഞ സീസണിൽ ആറാമതുമായിരുന്നു പഞ്ചാബ് ഫിനിഷ് ചെയ്തത്.
അതേസമയം, പഞ്ചാബ് കിംഗ്സ് ക്യാപ്റ്റൻസിയിൽ നിന്ന് ഇന്ത്യൻ താരം മായങ്ക് അഗർവാളിനെ മാറ്റുമെന്ന റിപ്പോർട്ടുകൾ ഫ്രാഞ്ചൈസി തള്ളി. അത്തരത്തിൽ ഒരു തീരുമാനവും എടുത്തിട്ടില്ലെന്ന് ഫ്രാഞ്ചൈസി അറിയിച്ചു.
Story Highlights: punjab kings coach anil kumble out
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here