സൈനികൻ പൊലീസ് സ്റ്റേഷനിൽ കയറി ഇടിവള കൊണ്ട് എ.എസ്.ഐയെ തല്ലിച്ചതച്ചു; സംഭവം കൊല്ലത്ത്

കഞ്ചാവും എം.ഡി.എം.എയുമായി പിടിയിലായ പ്രതികളെ കാണാന്‍ പൊലീസ് സ്റ്റേഷനിലെത്തിയ സൈനികനും സഹോദരനും ചേര്‍ന്ന് എ.എസ്.ഐയെ തലയ്ക്കടിച്ച് പരുക്കേല്‍പ്പിച്ചതായി ആരോപണം. ഇന്നലെ വൈകിട്ട് ആറരയോടെയായിരുന്നു സംഭവം. കൊറ്റക്കല്‍ സ്വദേശിയും സൈനികനുമായ വിഷ്ണു (30), സഹോദരന്‍ വിഗ്‌നേഷ് (25) എന്നിവര്‍ക്കെതിരെയാണ് പൊലീസ് ആരോപണമുന്നയിച്ചത്. സംഭവവുമായി ബന്ധപ്പെട്ട് രണ്ട് പേരെ പൊലീസ് അറസ്റ്റ് ചെയ്തു. കൈയില്‍ കിടന്നിരുന്ന ഇടിവള ഊരിയാണ് സൈനികന്‍ എ.എസ്.ഐയെ തല്ലിച്ചതച്ചതെന്ന് പൊലീസ് പറഞ്ഞു. ( soldier attacked the ASI )
സൈനികനും സഹോദരനും അപ്രതീക്ഷിത ആക്രമിച്ചെന്നും കിളികൊല്ലൂര്‍ സ്റ്റേഷനിലെ എ.എസ്.ഐ പ്രകാശ് ചന്ദ്രന് പരുക്കേറ്റെന്നുമാണ് പൊലീസ് പറയുന്നത്. മുഖത്തും മൂക്കിനും തലയ്ക്കും പരുക്കേറ്റ എ.എസ്.ഐയെ കൊല്ലത്തെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. തലയ്ക്ക് രണ്ട് തുന്നലുണ്ട്.
Read Also: ലോഡ്ജിൽ മുറിയെടുത്ത് എം.ഡി.എം.എ വില്പന; കൊല്ലത്ത് ഭാര്യയും ഭർത്താവും ഉൾപ്പെടെ നാലുപേർ പിടിയിൽ
പൊലീസിന്റെ പ്രതികരണം;
ഉച്ചയോടെയാണ് കഞ്ചാവും എം.ഡി.എം.എയും വില്പന നടത്താൻ ശ്രമിച്ച ദമ്പതികൾ ഉൾപ്പെടെയുള്ള നാലുപേരെ പൊലീസ് പിടികൂടിയത്. ഇവരിൽ രണ്ടുപേരെ കാണാനാണ് സൈനികനും സഹോദരനും എത്തിയത്. അറസ്റ്റിലായവരെ ജാമ്യത്തിൽ വിടണമെന്ന് പറഞ്ഞ് ഇവർ സ്റ്റേഷന് പുറത്ത് ബഹളമുണ്ടാക്കി. ഇതോടെ പൊലീസുകാർ ഇരുവരെയും സ്റ്റേഷന് ഉള്ളിലേക്ക് കൂട്ടിക്കൊണ്ടു പോവുകയായിരുന്നു. ഇതിനിടെയാണ് സൈനികൻ കൈയിൽ കിടന്നിരുന്ന ഇടിവള ഊരി എ.എസ്.ഐയുടെ തലയിലും മുഖത്തും ഇടിച്ചത്. തുടർന്ന് നിലത്തിട്ട് ചവിട്ടിയ ശേഷം തലയ്ക്ക് സ്റ്റൂളുകൊണ്ടടിച്ചു. മറ്റു പൊലീസുകർ ബലം പ്രയോഗിച്ചാണ് ഇരുവരെയും പിടിച്ചുമാറ്റിയത്.
കഞ്ചാവും എം.ഡി.എം.എയും വില്പന നടത്താൻ ശ്രമിച്ച നാല് പേരെയാണ് പൊലീസ് പിടികൂടിയത്. കൊല്ലം വടക്കേവിള ഉദയ മന്ദിരത്തിൽ അഖിൽ (24), കിളികൊല്ലൂർ പാൽക്കുളങ്ങര മീനാക്ഷി വീട്ടിൽ അഭിനാഷ് (28), കല്ലുന്താഴം കൊച്ചുകുളം കാവേരി നഗർ വയലിൽ പുത്തൻവീട്ടിൽ അജു മൻസൂർ (23), ഇയാളുടെ ഭാര്യ ബിൻഷ (21) എന്നിവരാണ് പിടിയിലായത്. ഇതിൽ രണ്ട് പേരെ കാണാനായാണ് വിഷ്ണുവും വിഗ്നേഷും എത്തിയത്.
Story Highlights: soldier attacked the ASI
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here