ലോഡ്ജിൽ മുറിയെടുത്ത് എം.ഡി.എം.എ വില്പന; കൊല്ലത്ത് ഭാര്യയും ഭർത്താവും ഉൾപ്പെടെ നാലുപേർ പിടിയിൽ

ലോഡ്ജിൽ മുറിയെടുത്ത് കഞ്ചാവും എം.ഡി.എം.എയും വില്പന നടത്താൻ ശ്രമിച്ച ദമ്പതികൾ ഉൾപ്പെടെയുള്ള നാലുപേരെ പൊലീസ് പിടികൂടി. കൊല്ലം വടക്കേവിള പുന്തലത്താഴം പുലരി നഗർ ഉദയ മന്ദിരത്തിൽ അഖിൽ (24), കിളികൊല്ലൂർ പാൽക്കുളങ്ങര മീനാക്ഷി വീട്ടിൽ അഭിനാഷ് (28), കല്ലുന്താഴം കൊച്ചുകുളം കാവേരി നഗർ വയലിൽ പുത്തൻവീട്ടിൽ അജു മൻസൂർ (23), ഇയാളുടെ ഭാര്യ ബിൻഷ (21) എന്നിവരാണ് പിടിയിലായത്. ( MDMA sales; Husband and wife arrested in Kollam ).
കൊല്ലം കിളികൊല്ലൂർ പൊലീസാണ് നാല് പ്രതികളെയും അറസ്റ്റ് ചെയ്തത്. ഇവരിൽ നിന്ന് 30 ഗ്രാം കഞ്ചാവും 23 ഗ്രാം എം.ഡി.എം.എയും കണ്ടെടുത്തു. പ്രതികൾക്ക് ഇവർക്ക് ലക്ഷക്കണക്കിന് രൂപയുടെ ബാങ്ക് ബാലൻസുണ്ടെന്ന് പൊലീസ് കണ്ടെത്തി. രണ്ട് മാസമായി കൊല്ലം കരിക്കോട് ഷാപ്പ്മുക്കിന് സമീപത്തെ ലോഡ്ജിൽ മുറിയെടുത്താണ് ഇവർ ലഹരി വസ്തുക്കൾ വിറ്റിരുന്നത്. കോളജ്, സ്‌കൂൾ വിദ്യാർത്ഥികളെ കേന്ദ്രീകരിച്ചായിരുന്നു വില്പന.
Read Also: തൊടുപുഴയിൽ എം.ഡി.എം.എ യുമായി രണ്ട് പേർ പിടിയിൽ
സിറ്റി പൊലീസ് കമ്മിഷണർക്ക് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ ലോഡ്ജിൽ കൊല്ലം സിറ്റി ഡാൻസാഫ് ടീമും കിളികൊല്ലൂർ പൊലീസും സംയുക്തമായി നടത്തിയ പരിശോധനയിലാണ് ഇവർ പിടിയിലായത്. ഇവരുടെ ലോഡ്ജിന്റെ തൊട്ടടുത്ത് പ്രൊഫഷണൽ, ആർട്സ് കോളജുകളും സ്‌കൂളുകളുമുണ്ട്.
Story Highlights: MDMA sales; Husband and wife arrested in Kollam
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here