Advertisement

ഹണി റോസിന് വേണ്ടി ക്ഷേത്രം പണി കഴിപ്പിച്ച് തമിഴ്‌നാട് സ്വദേശി; വെളിപ്പെടുത്തി താരം

August 26, 2022
Google News 2 minutes Read
temple built for honey rose

സിനിമകളുടെ റിലീസിന് നടന്മാരുടെ ബാനറുകളിൽ പാലഭിഷേകം നടത്തുന്ന ആരാധകരുടെ വാർത്തകൾ നമ്മൾ ഒത്തിരി കണ്ടിട്ടുണ്ട്. കാരണം,
ഇന്ത്യൻ സിനിമ ആരാധകർ, സിനിമ അഭിനേതാക്കളെ ആരാധനാപാത്രങ്ങളായി കാണുന്നവരാണ്. എന്നാൽ ആരാധകൻ ഒരു നടിയുടെ പേരിൽ ക്ഷേത്രം പണിയുകയും നടിയെ പ്രതിഷ്ടയാക്കുകയും ചെയ്യുന്നു എന്ന വാർത്ത കേരളത്തിൽ അത്ര കേട്ട് കേൾവിയില്ലാത്തതാണ്. തന്റെ പേരിൽ ഒരു ക്ഷേത്രം പണിത് ആരാധിക്കുന്ന ആരാധകനെ കുറിച്ച് വെളിപ്പെടുത്തുകയാണ് നടി ഹണി റോസ്. ( temple built for honey rose )

തന്റെ ആദ്യ സിനിമ മുതൽ തന്നെ അനുഗമിക്കുന്ന തമിഴ് നാട്ടുകാരനായ ഇദ്ദേഹത്തെ പാണ്ടി എന്നാണ് ഹണി വിളിക്കുന്നത്. ബിഗ് സ്‌ക്രീനിലെ സിനിമ വിശേഷണങ്ങൾക്കപ്പുറം നദി നടന്മാരുടെ വ്യക്തി ജീവിതത്തിലെ വിശേഷങ്ങൾ അറിയാനും, അവരുടെ വിശേഷങ്ങളിൽ കൂടെ കൂടുവാനും ആരാധകർ ഇഷ്ട്ടപെടാറുണ്ട്. ഹണിയുടെ ജന്മ ദിനത്തിൽ മറക്കാതെ പാണ്ടി തന്നെ വിളിക്കുമെന്നും, അവരുടെ ഗ്രാമത്തിലുള്ളവർക്ക് പായസം നൽകുമെന്നും ഹണി പറഞ്ഞു.

2005ൽ ബോയ് ഫ്രണ്ട് എന്ന വിനയൻ സിനിമയിലൂടെ വെള്ളിത്തിരയിലെത്തിയ നടിയാണ് ഹണി റോസ്. ദൈവത്തിന്റെ സ്വന്തം ക്ലീറ്റസ്, വൺ ബൈ ടു, ഹോട്ടൽ കാലിഫോർണിയ, അഞ്ചു സുന്ദരികൾ, റിംഗ് മാസ്റ്റർ, ‘സർ സി.പി’ തുടങ്ങിയ ചിത്രങ്ങൾ ഹണി റോസ് ചെയ്തിട്ടുണ്ട്. ട്രിവാൻഡ്രം ലോഡ്ജ് എന്ന ചിത്രത്തിലെ ഹണി റോസിന്റെ കഥാപാത്രം ഏറെ ശ്രദ്ധയാകർഷിച്ചിരുന്നു.

Story Highlights: temple built for honey rose

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here