യുപി മുഖ്യമന്ത്രിയുടെ ഒ.എസ്.ഡി വാഹനാപകടത്തിൽ കൊല്ലപ്പെട്ടു

CM Yogi OSD accident: യുപി മുഖ്യമന്ത്രി യോഗി ആദിത്യനാഥിന്റെ ‘ഓഫീസർ ഓൺ സ്പെഷ്യൽ ഡ്യൂട്ടി’ മോത്തി ലാൽ സിംഗ് വാഹനാപകടത്തിൽ മരിച്ചു. വ്യാഴാഴ്ച രാത്രി ഒരു മണിയോടെ ബസ്തി ജില്ലയിലെ ഖജൗലി ഔട്ട്‌പോസ്റ്റിന് സമീപമായിരുന്നു അപകടം. അപകടത്തിൽ ഭാര്യയ്ക്കും ഡ്രൈവർക്കും ഗുരുതരമായി പരുക്കേറ്റിട്ടുണ്ട്. ഇരുവരെയും ഗോരഖ്പൂർ മെഡിക്കൽ കോളജിൽ പ്രവേശിപ്പിച്ചു.
ഭാര്യയ്ക്കും ഡ്രൈവർക്കും ഒപ്പം ഗോരഖ്പൂരിൽ നിന്ന് ലഖ്‌നൗവിലേക്ക് യാത്ര ചെയ്യുകയായിരുന്നു മോത്തി ലാൽ. ഇതിനിടെ ഇവർ സഞ്ചരിച്ചിരുന്ന കാർ റോഡരികിലെ മരത്തിലിടിച്ചാണ് അപകടമുണ്ടായത്. ഡ്രൈവർ ഉറങ്ങിപ്പോയതാണ് അപകട കാരണമെന്ന് പൊലീസ് അറിയിച്ചു. ഗോരഖ്പൂരിലെ ഗോരഖ്‌നാഥ് ആശുപത്രിയിൽ എത്തിച്ചെങ്കിലും സിംഗ് മരിച്ചതായി ഡോക്ടർമാർ സ്ഥിരീകരിച്ചു.

മുനിസിപ്പൽ കോർപ്പറേഷനിൽ അഡീഷണൽ മുനിസിപ്പൽ ഓഫീസറായി വിരമിച്ചയാളാണ് മോത്തിലാൽ സിംഗ്. ഇതിനുശേഷം ഗോരഖ്നാഥ് ക്ഷേത്രത്തിൽ സേവിക്കുകയായിരുന്നു. അതേസമയം മോത്തിലാൽ സിംഗിന്റെ നിര്യാണത്തിൽ മുഖ്യമന്ത്രി യോഗി ആദിത്യനാഥ് അനുശോചനം രേഖപ്പെടുത്തി.
Story Highlights: UP CM Yogi Adityanath’s OSD Motilal dies in road accident
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here