Advertisement

പാകിസ്താനില്‍ പ്രളയം; രണ്ട് മാസത്തിനിടെ മരണം ആയിരത്തോളം

August 27, 2022
Google News 2 minutes Read
Floods in Pakistan death toll near 1000

പാകിസ്താനിലെ പ്രളയത്തില്‍ മരിച്ചവരുടെ എണ്ണം ആയിരത്തിനടുത്തെത്തി. രണ്ട് മാസത്തിനിടെയാണ് രാജ്യത്തെ മരണ സംഖ്യ 900 കടന്നത്. ദേശീയ ദുരന്തമായി പ്രളയത്തെ സര്‍ക്കാര്‍ പ്രഖ്യാപിച്ചു. 30 മില്യണിലധികം ജനങ്ങള്‍ക്ക് വീട് നഷ്ടമായി.( Floods in Pakistan death toll near 1000)

ജൂണ്‍ പകുതിയോടെ ആരംഭിച്ച ദുരന്തത്തില്‍ 343 കുട്ടികളുള്‍പ്പെടെ 937 പേരാണ് മരിച്ചതെന്ന് ദേശീയ ദുരന്ത നിവാരണ മാനേജ്‌മെന്റ് അറിയിച്ചു. തെക്കുപടിഞ്ഞാറന്‍ പ്രവിശ്യയായ ബലൂചിസ്ഥാനിലെ ഭൂരിഭാഗം പ്രദേശങ്ങളും വെള്ളത്തിനടിയിലായി. 2010ലെ പ്രളയത്തിന് ശേഷമാദ്യമായാണ് പാകിസ്താന്‍ ഇത്ര വലിയ ദുരന്തത്തിന് സാക്ഷ്യം വഹിക്കുന്നത്.

Read Also: യുകെയിലെ വൈദ്യുതി ബില്ലുകളില്‍ 80 ശതമാനം വര്‍ധന; പ്രതിസന്ധി രൂക്ഷം

ാജ്യത്തുടനീളമുള്ള അരലക്ഷം വീടുകളെ പ്രളയം ബാധിച്ചു. റെക്കോര്‍ഡ് മഴയ്ക്കിടയില്‍ ബലൂചിസ്ഥാനില്‍ 234ഉം നിന്നും തെക്കന്‍ സിന്ധ് പ്രവിശ്യയില്‍ 306 ഉം പേരാണ് മരിച്ചത്. പ്രളയത്തിന്റെ പശ്ചാത്തലത്തില്‍ പ്രധാനമന്ത്രി ഷെഹ്ബാസ് ഷെരീഫ് ബ്രിട്ടണിലേക്കുള്ള തന്റെ ഔദ്യോഗിക യാത്ര മാറ്റിവച്ചു. ബലൂചിസ്ഥാന്റെ തലസ്ഥാനം പൂര്‍ണമായും ഒറ്റപ്പെട്ട നിലയിലാണ്. പലയിടത്തും പാലങ്ങളും ഒഴുകിപ്പോയതോടെ ഗതാഗതവും നിലച്ചു.

Story Highlights: Floods in Pakistan death toll near 1000

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here