പത്ത് വര്‍ഷത്തിനിടെ കുവൈത്തിലെ പ്രവാസികള്‍ സ്വദേശത്തേക്ക് അയച്ചത് 50.75 ബില്യണ്‍ ദിനാര്‍

കഴിഞ്ഞ പത്ത് വര്‍ഷത്തിനിടെ കുവൈത്തിലെ പ്രവാസികള്‍ അവരുടെ സ്വദേശത്തേക്ക് അയച്ചത് 50.75 ബില്യണ്‍ ദിനാറെന്ന് റിപ്പോര്‍ട്ട്. ഇത് 1,29,92,28,68,05,00 ഇന്ത്യന്‍ രൂപയോളം വരും. അല്‍ അന്‍ബ ദിനപത്രമാണ് റിപ്പോര്‍ട്ട് പ്രസിദ്ധീകരിച്ചിരിക്കുന്നത്. ഇന്ത്യ ഉള്‍പ്പെടെയുള്ള രാജ്യങ്ങളില്‍ നിന്ന് കുവൈത്തിലേക്കെത്തിയ പ്രവാസികള്‍ നാട്ടിലേക്ക് അയച്ച പണത്തിന്റെ കണക്കാണ് ഇത്. (Kuwaiti expatriates sent 50.75 billion dinars in ten years)
2011 മുതല്‍ 2021 വരെയുള്ള പത്ത് വര്‍ഷക്കാലയളവില്‍ പ്രവാസികള്‍ അവരവരുടെ നാട്ടിലേക്ക് അയച്ച പണത്തിന്റെ കണക്കാണ് റിപ്പോര്‍ട്ടിലുള്ളത്. ഈ വര്‍ഷങ്ങളില്‍ ഏറ്റക്കുറച്ചിലുകള്‍ ഉണ്ടായിട്ടുണ്ടെങ്കിലും പ്രവാസികള്‍ നാട്ടിലേക്ക് അയക്കുന്ന പണം കൂടി വരിക തന്നെയാണെന്ന് കണക്കുകള്‍ സൂചിപ്പിക്കുന്നു.
Read Also: സൗദി അറേബ്യയിൽ വിസിറ്റിംഗ് വിസയിൽ താമസിക്കുന്ന 18 വയസിൽ താഴെയുള്ളവർക്ക് റസിഡന്റ് വിസ നൽകും
2021ലാണ് പ്രവാസികള്‍ ഏറ്റവുമധികം പണം നാട്ടിലെത്തിച്ചത്. 2011ലാണ് ഏറ്റവും കുറവ് പണം പ്രവാസികള്‍ വഴി അവരവരുടെ നാട്ടിലേക്ക് എത്തിയത്. 2011ല്‍ 3.54 ബില്യണ്‍ ദിനാറാണ് പ്രവാസികള്‍ നാട്ടിലേക്ക് അയച്ചത്. 2011-ല്‍ നിന്നും 2021ലേക്കെത്തുമ്പോള്‍ പണം അയയ്ക്കലില്‍ 21 ശതമാനം വര്‍ധനവാണുണ്ടായത്. കൊവിഡ് മഹാമാരിയും പണമയക്കലിനെ പ്രതികൂലമായി ബാധിച്ചിട്ടില്ലെന്നും കണക്കുകള്‍ തെളിയിക്കുന്നുണ്ട്.
Story Highlights: Kuwaiti expatriates sent 50.75 billion dinars in ten years
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here