ഗ്രാമത്തിന് മുകളിൽ നിഗൂഢമായ “പർപ്പിൾ മേഘം”; അമ്പരന്ന് ആളുകൾ…

ചിലിയിലെ ഒരു പട്ടണത്തിന് മുകളിൽ നിഗൂഢമായ മേഘം വിചിത്രമായി നീങ്ങുന്നത് വിദഗ്ധരെയും നാട്ടുകാരെയും അമ്പരപ്പിച്ചു. വടക്കൻ ചിലിയിലെ പോസോ അൽമോണ്ടിൽ ഞായറാഴ്ച രാവിലെയുണ്ടായ വിചിത്ര രൂപീകരണത്തിന്റെ ഫോട്ടോകൾ സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്നുണ്ട്. മേഘങ്ങളില്ലാത്ത ആകാശത്ത് പർപ്പിൾ നിറത്തിലുള്ള മേഘം പടർന്നുപിടിക്കുന്നതായി ചിത്രങ്ങളിൽ കാണാം. ഈ അസാധാരണമായ പ്രതിഭാസത്തിന് പലതരത്തിലുള്ള വിശദീകരണം ആളുകളുടെ ഭാഗത്തുനിന്ന് വരുന്നുണ്ട്.
അടുത്തുള്ള മിനറൽ പ്ലാന്റിലെ പമ്പ് തകരാറാണ് പർപ്പിൾ മേഘത്തിന് കാരണമെന്ന് ചിലർ പറയുന്നു. തൊട്ടടുത്തുള്ള ഖനിയിൽ നിന്ന് അയഡിൻ നീരാവി ചോർന്നതിനെ തുടർന്നാണ് ആകാശത്ത് ഈ നിറത്തിലുള്ള മേഘം രൂപപ്പെട്ടത് എന്നാണ് കരുതുന്നത്. ഞങ്ങൾ ഇതിൽ പരിശോധന നടത്തുകയാണ്. ഇംപെല്ലർ പമ്പിന്റെ മോട്ടോറിന്റെ തകരാറാണ് ഈ സംഭവത്തിന് കാരണമെന്നാണ് കരുതുന്നത് എന്നും ചിലിയുടെ റീജിയണിന്റെ ഡെപ്യൂട്ടി ഹെഡ് ക്രിസ്റ്റ്യൻ ഇബാനെസ് പറയുന്നു.
പമ്പ് തകരാർ മൂലം പ്ലാന്റിലെ അയോഡിൻ ഖരാവസ്ഥയിൽ നിന്ന് വാതകാവസ്ഥയിലേക്ക് മാറുകയും ആകാശത്ത് ഫ്ലൂറസെന്റ് നിറത്തിൽ മേഘങ്ങൾ രൂപപ്പെടാൻ കാരണമായി എന്ന് പരിസ്ഥിതി ഉദ്യോഗസ്ഥൻ ഇമ്മാനുവൽ ഇബാറ പറഞ്ഞു. “പരിസ്ഥിതി വിദഗ്‌ദരുമായി ബന്ധപ്പെട്ടിട്ടുണ്ട്. നിയന്ത്രണങ്ങളും പാരിസ്ഥിതിക നിയമങ്ങൾ പാലിക്കാത്തതുമായ കമ്പനികൾക്കെതിരെ പരാതി ഫയൽ ചെയ്യുന്നത് നാളെ പരിശോധിക്കും എന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
Story Highlights: Mysterious purple cloud spotted hanging over village in Chile, experts baffled
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here