ഓണക്കിറ്റ് വിതരണം 32 ലക്ഷം കവിഞ്ഞു

സംസ്ഥാനത്തെ റേഷൻ കാർഡുടമകൾക്കുള്ള ഓണക്കിറ്റ് വിതരണം 32 ലക്ഷം കവിഞ്ഞതായി ഭക്ഷ്യ മന്ത്രി ജി.ആര്‍ അനില്‍. ഇന്നു മാത്രം ആകെ 7,18,948 കിറ്റുകള്‍ വിതരണം ചെയ്തു. ഓഗസ്റ്റ് 23 മുതല്‍ 27 വരെ മഞ്ഞ, പിങ്ക് കാർഡുടമകള്‍ക്കായിരുന്നു കിറ്റ് വിതരണം. ഓഗസ്റ്റ് 29, 30, 31 തീയതികളില്‍ നീല കാര്‍ഡുടമകള്‍ക്കും സെപ്റ്റംബര്‍ 1, 2, 3 തീയതികളില്‍ വെള്ള കാര്‍ഡുടമകള്‍ക്കും സൗജന്യ ഭക്ഷ്യക്കിറ്റുകള്‍ വിതരണം ചെയ്യും. നിശ്ചയിക്കപ്പെട്ട തീയതികളില്‍ കിറ്റ് വാങ്ങാന്‍ സാധിക്കാത്തവര്‍ക്ക് സെപ്റ്റംബര്‍ 4, 5, 6, 7 തീയതികളില്‍ കിറ്റ് നൽകുന്നതാണ്.
Story Highlights: Onkit distribution crossed 32 lakhs
ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here