Advertisement

‘ജനങ്ങൾക്ക് ഭക്ഷ്യധാന്യം നിഷേധിച്ചാൽ കർശന നടപടി, റേഷൻ വ്യാപാരികളുടെ ലൈസൻസ് റദ്ദാക്കും’; മന്ത്രി ജി ആർ അനിൽ

January 27, 2025
Google News 1 minute Read

റേഷൻ വ്യാപാരികളുടെ സമരത്തിൽ പ്രതികരിച്ച് മന്ത്രി ജി ആർ അനിൽ. ജനങ്ങൾക്ക് ഭക്ഷ്യധാന്യം നിഷേധിച്ചാൽ കർശന നടപടിയുണ്ടാകുമെന്ന് അദ്ദേഹം പറഞ്ഞു. സമരത്തിൽ നിന്ന് വ്യാപാരികൾ പിന്മാറി വരുമെന്ന് പ്രതീക്ഷിക്കുന്നു. ജനങ്ങൾക്ക് ഭക്ഷ്യധാനം നൽകാൻ വേണ്ട നടപടികൾ സർക്കാർ സ്വീകരിക്കും.
സമരം തുടർന്നാൽ ലൈസൻസ് ഉൾപ്പെടെ റദ്ദാക്കേണ്ടി വരും. റേഷൻ വ്യാപാരികളുടെ ഭാഗം സർക്കാർ പൂർണമായി പരിഗണിച്ചു. വീണ്ടും ചർച്ച തുടരാൻ സർക്കാർ തയ്യാറാണ്. ഒരു ദിവസം നോക്കി നിൽക്കുമെന്നും മന്ത്രിയുടെ മുന്നറിയിപ്പ്.

സംസ്ഥാനത്ത് പതിനാലായിരത്തിലധികം വരുന്ന റേഷന്‍ വ്യാപാരികളാണ് ഇന്നുമുതല്‍ അനിശ്ചിതകാലത്തേക്ക് പണിമുടക്കുന്നത്. വേതന പാക്കേജ് പരിഷ്‌കരിക്കാതെ സമരത്തില്‍ നിന്ന് പിന്മാറില്ലെന്നാണ് റേഷന്‍ വ്യാപാരി സംഘടനകളുടെ നിലപാട്. ഭക്ഷ്യമന്ത്രിയും ധനമന്ത്രിയും കയ്യൊഴിഞ്ഞതോടെ മുഖ്യമന്ത്രി ഇടപെട്ട് ഉറപ്പുനല്‍കിയാല്‍ സമരം പിന്‍വലിക്കാം എന്നാണ് വ്യാപാരികളുടെ തീരുമാനം.

വാതില്‍പ്പടി വിതരണക്കാര്‍ ഭക്ഷ്യധാന്യങ്ങള്‍ കടകളില്‍ എത്തിച്ചാലും ധാന്യങ്ങള്‍ സ്വീകരിക്കില്ലെന്നാണ് വ്യാപാരികളുടെ നിലപാട്. എന്നാല്‍ ഗുണഭോക്താക്കള്‍ക്ക് ഭക്ഷ്യധാന്യങ്ങള്‍ നിഷേധിച്ചാല്‍ ലൈസന്‍സ് റദ്ദാക്കുന്ന നടപടികളിലേക്ക് കടക്കേണ്ടി വരുമെന്നാണ് സര്‍ക്കാര്‍ മുന്നറിയിപ്പ്.

റേഷന്‍ വ്യാപാരികളുമായി ചര്‍ച്ചകള്‍ അവസാനിച്ചിട്ടില്ലെന്നും ധനസ്ഥിതി മെച്ചപ്പെടുന്നതിന് അനുസരിച്ച് ശമ്പള പരിഷ്‌കരണം വരുത്താമെന്നുമാണ് ഭക്ഷ്യമന്ത്രി വ്യാപാരികളെ അറിയിച്ചിരിക്കുന്നത്. സാധാരണക്കാരായ ജനങ്ങളെ ബുദ്ധിമുട്ടിലാക്കുന്ന തീരുമാനമാണ് വ്യാപാരികളുടെതെന്നും ഭക്ഷ്യമന്ത്രി ജി. ആര്‍ അനില്‍ പറഞ്ഞു. അര്‍ഹരായ ഒരാള്‍ക്കും റേഷന്‍ കിട്ടാതെ വരുന്ന സാഹചര്യം ഉണ്ടാകില്ലെന്നും മന്ത്രി വ്യക്തമാക്കി.

Story Highlights : G R Anil react Ration Shop Strike

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here