Advertisement

‘കോൺഗ്രസിന് മികച്ച സേവനം നൽകിയവർ രാജിവയ്ക്കുന്നതിൽ ദുഃഖമുണ്ട്; രാജ്മോഹൻ ഉണ്ണിത്താൻ

August 27, 2022
2 minutes Read

മുതിർന്ന നേതാവ് ഗുലാം നബി ആസാദിനെ പിന്തുണച്ച് രാജ്മോഹൻ ഉണ്ണിത്താൻ എംപി. ആസാദ് രാജിവച്ച സാഹചര്യം നേതൃത്വം പരിശോധിക്കണം. കോൺഗ്രസിന് മികച്ച സേവനം നൽകിയ നേതാവ് രാജിവയ്ക്കുന്നതിൽ ദുഃഖമുണ്ട്. നാളെ വർക്കിംഗ് കമ്മിറ്റി നടക്കാനിരിക്കെയാണ് രാജിയെന്നത് ദൌർഭാഗ്യകരമാണെന്നും അദ്ദേഹം 24 നോട് പറഞ്ഞു.

പോകുന്നവർ പോകട്ടെ എന്ന നിലപാട് ശരിയല്ല. അഭിപ്രായ വ്യത്യാസങ്ങൾ ചർച്ച ചെയ്യാൻ നേതൃത്വം തയ്യാറാകണം. ഓരോ നേതാക്കളും പോകുമ്പോൾ സന്തോഷിക്കുക അല്ല വേണ്ടത്. ഗുലാം നബി ആസാദ്‌ പാർട്ടി വിടാനുള്ള നാല് കാരണങ്ങൾ സോണിയ ഗാന്ധി പരിശോധിക്കുമെന്നാണ് പ്രതീക്ഷയെന്നും രാജ്മോഹൻ ഉണ്ണിത്താൻ എംപി കൂട്ടിച്ചേർത്തു.

Story Highlights: Rajmohan Unnithan MP in support of Ghulam Nabi Azad

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top