Advertisement

അട്ടപ്പാടിയില്‍ കുട്ടികളുടെ ഐസിയു ഉടനെന്ന് മന്ത്രി വീണാ ജോര്‍ജ്; ഇടപെടല്‍ ട്വന്റിഫോര്‍ വാര്‍ത്തയ്ക്ക് പിന്നാലെ

August 28, 2022
4 minutes Read

അട്ടപ്പാടിയില്‍ കുട്ടികളുടെ ഐസിയു സെപ്തംബര്‍ പതിനഞ്ചിനകം സജ്ജമാക്കാന്‍ മന്ത്രി വീണാ ജോര്‍ജ് നിര്‍ദേശം നല്‍കി. ആരോഗ്യ വനിതാ ശിശുവികസന വകുപ്പുകളുടെ സംയുക്ത യോഗം മന്ത്രി വിളിച്ചു ചേര്‍ത്തിരുന്നു. അട്ടപ്പാടിയില്‍ കുട്ടികളുടെ ഐസിയുവിന് പണം അനുവദിച്ചിട്ടും ഇത് പ്രവര്‍ത്തന സജ്ജമായില്ലെന്ന് ട്വന്റിഫോര്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. അകംപൊള്ളുന്ന അട്ടപ്പാടി എന്ന പരമ്പരയില്‍ വിഷയം ചൂണ്ടിക്കാട്ടിയതിന് പിന്നാലെയാണ് മന്ത്രിയുടെ ഇടപെടല്‍. (24 impact icu for children in attappadi hospital will be set up soon says minister veena george)

അട്ടപ്പാടിയിലെ ആശുപത്രിയുടെ വികസനത്തിനായി ഏഴേ കാല്‍ കോടി രൂപയുടെ ഭരണാനുമതിയാണ് നല്‍കിയിരുന്നത്. എന്നാല്‍ ഇതേത്തുടര്‍ന്ന് കാര്യമായ വികസന പ്രവര്‍ത്തനങ്ങളൊന്നും ആശുപത്രിയില്‍ നടന്നിരുന്നില്ല. ഈ പശ്ചാത്തലത്തില്‍ വികസന പ്രവര്‍ത്തനങ്ങളുടെ വേഗത കൂട്ടണമെന്നും ഐസിയു സെപ്തംബര്‍ പതിനഞ്ചിനകം സജ്ജമാക്കണമെന്നും മന്ത്രി നിര്‍ദേശം നല്‍കുകയായിരുന്നു.

Read Also:ആദിവാസി ഭൂമി കൈയ്യേറ്റം; എതിർക്കുന്നവരെ കൊല്ലുമെന്ന ഭീഷണിയുമായി ഭൂമാഫിയ

അംഗനവാടി, കുടുംബശ്രീ പ്രവര്‍ത്തകരുടേയും മറ്റ് ട്രൈബല്‍ പ്രമോട്ടര്‍മാരുടേയും പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കാനും മന്ത്രി വിവിധ വകുപ്പുകള്‍ക്ക് നിര്‍ദേശം നല്‍കി. സര്‍ക്കാര്‍ പ്രഖ്യാപിക്കുന്ന പദ്ധതികളുടെ ഗുണഭോക്താക്കള്‍ അട്ടപ്പാടിയിലെ ട്രൈബുകളാണെന്ന് ഉറപ്പുവരുത്തണമെന്നും മന്ത്രി നിര്‍ദേശം നല്‍കി. തനത് വിഭവങ്ങള്‍ പോഷകാഹാര പദ്ധതിയില്‍ ഉള്‍പ്പെടുന്നതിനുള്ള സാധ്യത തേടുമെന്നും വീണാ ജോര്‍ജ് പറഞ്ഞു. കോട്ടത്തറ ആശുപത്രിക്കെതിരെ മുന്‍പ് നിരവധി പരാതികളാണ് ഉയര്‍ന്നുവന്നിരുന്നത്. രോഗികളെ അനാവശ്യമായി മറ്റ് ആശുപത്രിയിലേക്ക് റഫര്‍ ചെയ്യുന്ന പ്രവണത തടയുമെന്നും മന്ത്രി വ്യക്തമാക്കി.

Story Highlights: 24 impact icu for children in attappadi hospital will be set up soon says minister veena george

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top