Advertisement

സൊനാലി ഫോഗാട്ടിന്റെ മരണം; അന്വേഷണം സിബിഐക്ക് നൽകും

August 28, 2022
Google News 2 minutes Read

ഹരിയാന ബിജെപി നേതാവും നടിയുമായ സൊനാലി ഫോഗാട്ടിന്റെ മരണത്തിൽ അന്വേഷണം സിബിഐക്ക് നൽകും. ഗോവ മുഖ്യമന്ത്രി പ്രമോദ് സാവന്ത് സിബിഐ അന്വേഷണത്തെ പിന്തുണച്ചു. നടപടിക്രമങ്ങൾ ഉടൻ പൂർത്തിയാകുമെന്ന് മുഖ്യമന്ത്രി അറിയിച്ചു. സൊനാലിയുടെ മരണത്തിൽ സിബിഐ അന്വേണത്തിന് ശുപാർശ ചെയ്യാൻ ആവശ്യപ്പെട്ട് ഹരിയാന മുഖ്യമന്ത്രി മനോഹർ ലാൽ ഗട്ടാർ ഗോവ സർക്കാരിന് കത്തയയ്ച്ചിരുന്നു.

സൊനാലി ഫോഗട്ടിന്റെ മരണത്തിലെ അന്വേഷണം സംബന്ധിച്ച് പ്രാഥമിക വിശദീകരണവുമായി ഗോവ പൊലീസ് മേധാവി രംഗത്തുവന്നിരുന്നു. 23-ാം തിയതി ഗോവ റെസ്‌റ്റോറന്റില്‍ വച്ച് സൊനാലി ഫോഗട്ടിന് കുറ്റാരോപിതര്‍ മെത്താംഫീറ്റാമിന്‍ എന്ന മയക്കുമരുന്ന് നല്‍കിയതായി ഗോവ പൊലീസ് അറിയിച്ചു. പൊലീസ് കുറ്റവാളികളെന്ന് കണ്ടെത്തിയ സുധീര്‍ സാങ്‌വാന്‍, സുഖ്‌വിന്ദര്‍ വാസി എന്നിവര്‍ക്കെതിരെ ശക്തമായ തെളിവുകള്‍ കണ്ടെത്താന്‍ സാധിച്ചതായി പൊലീസ് അറിയിച്ചു.

Read Also: സൊനാലി ഫോഗാട്ടിന്റെ മരണം; സിബിഐ അന്വേഷണം ആവശ്യപ്പെട്ട് കത്ത്

മയക്കുമരുന്ന് കലര്‍ന്ന പാനീയം പ്രതികള്‍ സൊനാലിയെ നിര്‍ബന്ധിപ്പിച്ച് കുടിപ്പിച്ചെന്നാണ് പൊലീസ് പറയുന്നത്. രണ്ട് തവണയിലേറെ ഇത്തരം പാനീയം സൊനാലി കുടിച്ചിട്ടുണ്ട്. മരിക്കുന്നതിന് മണിക്കൂറുകള്‍ക്ക് മുന്‍പാണ് പ്രതികള്‍ സൊനാലിക്ക് മയക്കുമരുന്ന് നല്‍കിയതെന്നും പൊലീസ് പറഞ്ഞു. ക്ലബിലെ ബാത്ത്‌റൂമില്‍ നിന്നും മയക്കുമരുന്ന് കണ്ടെത്തിയിട്ടുണ്ടെന്നും പൊലീസ് വ്യക്തമാക്കി.

Story Highlights: CBI Probe In Sonali Phogat’s Murder

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here