Advertisement

സിപിഐഎം സംസ്ഥാന സെക്രട്ടറി; സാധ്യതാ പട്ടികയിൽ ഇ.പി, എം.എ ബേബി, വിജയരാഘവൻ

August 28, 2022
Google News 2 minutes Read
CPIM State Secretary; Possibility for four people

അനാരോ​ഗ്യത്തിന്റെ പേരിൽ സിപിഐഎം സംസ്ഥാന സെക്രട്ടറി പദവി കോടിയേരി ബാലകൃഷ്ണൻ ഒഴിയാൻ പോകുന്നതിന് പിന്നാലെ പുതിയ സെക്രട്ടറി ആരെന്ന കാര്യത്തിൽ ചർച്ചകൾ ആരംഭിച്ചു. ഇ.പി. ജയരാജനും എം.എ ബേബിയും വിജയരാഘവനും എ.കെ. ബാലനും സാധ്യതാ പട്ടികയിൽ ഉള്ളത്. പകരം സെക്രട്ടറിയെ തീരുമാനിക്കാൻ സംസ്ഥാന സമിതി അൽപ സമയത്തിനകം ചേരും. ( CPIM State Secretary; Possibility for four people ).

മന്ത്രി എം.വി. ഗോവിന്ദനും സാധ്യതകളേറെയാണ്. എം.വി.​ഗോ​വിന്ദൻ സിപിഐഎം സംസ്ഥാന സെക്രട്ടറിയോ എൽഡിഎഫ് കൺവീനറോ ആയെത്തിയാൽ മന്ത്രിസഭയിൽ ഉൾപ്പെടെ വലിയ അഴിച്ചുപണിയുണ്ടായേക്കുമെന്നാണ് സൂചന.

Read Also: കോടിയേരി ബാലകൃഷ്ണൻ പാർട്ടി സെക്രട്ടറി സ്ഥാനം ഒഴിഞ്ഞേക്കുമെന്ന് സൂചന

ഇതിന് മുന്നോടിയായി വിശ്രമത്തിൽ കഴിയുന്ന കോടിയേരിയെ കാണാൻ നേതാക്കൾ എകെജി ഫ്ലാറ്റിലേക്കെത്തി. മുഖ്യമന്ത്രി പിണറായി വിജയൻ, ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി, പിബി അം​ഗം എം.എ.ബേബി എന്നിവരാണ് കോടിയേരിയെ സന്ദർശിക്കാനെത്തിയത്. സംസ്ഥാന സെക്രട്ടേറിയറ്റ് യോഗം അവസാനിച്ച ശേഷമാണ് നേതാക്കൾ കോടിയേരിയുടെ ഫ്ലാറ്റിൽ എത്തിയത്.

Story Highlights: CPIM State Secretary; Possibility for four people

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here