Advertisement

‘ഒരിക്കൽ കണ്ണിയായാൽ മോചനം അസാധ്യം, പിന്മാറിയാലും ഭീഷണിപ്പെടുത്തി വീണ്ടും കച്ചവടം നടത്തിക്കും’; 24 Exclusive

August 28, 2022
Google News 1 minute Read
drug dealer child carrier

ലഹരിമാഫിയയുടെ കണ്ണിയായി കഴിഞ്ഞാൽ രക്ഷപെടണമെന്ന് ആഗ്രഹം ഉണ്ടെങ്കിലും അത് പെട്ടെന്ന് സാധിക്കില്ല എന്ന് കാരിയറായി പ്രവർത്തിക്കുന്ന കോളജ് വിദ്യാർഥി ട്വന്റിഫോറിനോട്. സംഘത്തിൽ നിന്ന് മാറുകയാണെന്ന് അറിഞ്ഞാൽ ഭീഷണിപ്പെടുത്തി വീണ്ടും ലഹരികച്ചവടം നടത്തിക്കും. ചിലപ്പോൾ ശാരീരിക അക്രമണങ്ങൾവരെയുണ്ടാകുമെന്നും പത്തനംതിട്ട കോളജിലെ വിദ്യാർഥി പറയുന്നു. ( drug dealer child carrier )

ലഹരി ഉപയോഗിക്കുകയും, വിൽപ്പന നടത്തുകയും ചെയ്യുന്നതോടെ ഓരോ സംഘത്തിന്റെയും ഭാഗമായി മാറുകയാണ് സ്‌ക്കൂൾ കുട്ടികളടക്കമുള്ളവർ. ഏതെങ്കിലും ഒരു ഘട്ടത്തിൽ ഇതിൽ നിന്നൊക്കെ രക്ഷപെടണമെന്ന് കരുതിയാൽ അത് അത്ര എളുപ്പമല്ല.

പലതരത്തിലുള്ള ഭീഷണികളാണ് താൻ നേരിടുന്നത്. ഇത്തരത്തിൽ രക്ഷപെടണമെന്ന് കരുതിയിട്ടും ഭീഷണി കാരണം മാറാൻ പറ്റാത്ത നിരവധി കുട്ടികളുണ്ട് പത്തനംതിട്ടയിൽ. സംഘത്തിന്റെ രഹസ്യങ്ങൾ പുറത്തറിയുമോ എന്ന പേടിയും, ഒറ്റുമോ എന്ന ഭയവുമാണ് നിരന്തര ഭീഷണിക്ക് പിന്നിൽ.

ഇതൊന്നും വകവയ്ക്കാതെ രക്ഷപെടാൻ ശ്രമിച്ചാൽ ആയുധങ്ങൾ ഉപയോഗിച്ച് പോലും അക്രമിക്കാൻ ഇവർ മടിക്കില്ല. ഇതോടെ എന്ത് ചെയ്യണം എന്നതാണ് ഇവരിൽ പലരും ഇപ്പോൾ നേരിടുന്ന പ്രശ്‌നം.

Story Highlights: drug dealer child carrier

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here