Advertisement

വിവാഹത്തിന് വെറും ഒരാഴ്ച; സമയത്ത് ഭക്ഷണം നൽകിയില്ലെന്നാരോപിച്ച് അച്ഛൻ മകളെ കുത്തിക്കൊന്നു

August 28, 2022
1 minute Read
വാർത്തകൾ നോട്ടിഫിക്കേഷൻ ആയി ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

സമയത്ത് ഭക്ഷണം നൽകിയില്ലെന്നാരോപിച്ച് അച്ഛൻ മകളെ കുത്തിക്കൊന്നു. ഉത്തർപ്രദേശിലെ ഹാപ്പൂർ ജില്ലയിൽ ബാബുഗണ്ഡ് മേഖലയിലാണ് സംഭവം. അടുത്ത ആഴ്ച വിവാഹം തീരുമാനിച്ചിരിക്കെയാണ് 22കാരിയായ മകളെ 55കാരൻ കുത്തിക്കൊന്നത്. സംഭവത്തിൽ അച്ഛൻ മുഹമ്മദ് ഫരിയദ് അറസ്റ്റിലായി.

ഭക്ഷണം വിളമ്പാൻ താമസിച്ചു എന്ന് ആരോപിച്ച് പിതാവ് മകളുമായി വഴക്കിട്ടു. വഴക്ക് മൂർഛിച്ചതിനെ തുടർന്ന് പിതാവ് മൂർച്ചയേറിയ ആയുധം ഉപയോഗിച്ച് കുത്തുകയായിരുന്നുവെന്ന് പൊലീസ് പറയുന്നു. ഗുരുതരമായി മുറിവേറ്റതാണ് മരണകാരണം.

Story Highlights: father killed daughter uttar pradesh

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement