കോഴിക്കോട്ടെ സമാന്തര ടെലിഫോൺ എക്സേഞ്ച് കേസ്: ഒരു പ്രതി കൂടി പിടിയിൽ

കോഴിക്കോട്ടെ സമാന്തര ടെലിഫോൺ എക്സേഞ്ച് കേസിൽ ഒരു പ്രതി കൂടി പിടിയിൽ. കോഴിക്കോട് ബേപ്പൂർ സ്വദേശി അബ്ദുൾ ഗഫൂറാണ് പിടിയിലായത്.
അതേസമയം, ബേപ്പൂർ സ്വദേശി അബ്ദുൽ ഗഫൂറുൾപ്പെടെയുള്ളവരെ ഒളിവിൽക്കഴിയാൻ കോഴിക്കോട്ടെ ഗുണ്ടാനേതാവ് സഹായംചെയ്തിട്ടുണ്ടെന്നാണ് ജില്ലാ ക്രൈംബ്രാഞ്ചിന് വിവരം ലഭിച്ചു. പ്രതികളുടെ റിയൽ എസ്റ്റേറ്റ് ഇടപാടുകളിലെ തർക്കം പരിഹരിക്കാൻ ഈ ഗുണ്ടാനേതാവിനെ ഉപയോഗപ്പെടുത്താറുണ്ടെന്നും പറയുന്നു. മൈസൂരുവിലെ നാട്ടുവൈദ്യൻ ഷാബാ ഷരീഫ് കൊല്ലപ്പെട്ട കേസിലെ പ്രതിയുടെ വീടിന് കാവൽനിന്നത് ഈ ഗുണ്ടാത്തലവന്റെ സംഘമാണ്.
ബേപ്പൂർ സ്വദേശി അബ്ദുൽ ഗഫൂറിന്റെ കൂട്ടാളിയാണിയാൾ. നഗരത്തിലെ പല സാമ്പത്തിക ഇടപാട് തർക്കങ്ങളിലും മധ്യവർത്തിയായി അറിയപ്പെടുന്നയാളാണ് ഈ ഗുണ്ടാത്തലവൻ. ഉദ്യോഗസ്ഥരുൾപ്പെടെ ചില ഉന്നതരുമായി ഇയാൾക്ക് ബന്ധവുമുണ്ട്.
Story Highlights: Kozhikode parallel telephone exchange case
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here