കോളജ് തെരഞ്ഞെടുപ്പിന് കാലിൽ വീണ് വോട്ട് പിടിച്ച് വിദ്യാർത്ഥികൾ; വൈറലായി വിഡിയോ

കോളജുകളിലെ തെരഞ്ഞെടുപ്പുകളിൽ വോട്ട് നേടുന്നതിനായി സ്ഥാനാർത്ഥികൾ പല വിദ്യകളും പ്രയോഗിക്കാറുണ്ട്. ഇപ്പോഴിതാ സാധാരണ വോട്ട് തേടൽ രീതികളിൽ നിന്ന് വ്യത്യസ്തരായിരിക്കുകയാണ് രാജസ്ഥാൻ യൂണിവേഴ്‌സിറ്റിയിലെ യൂണിയൻ തെരഞ്ഞെടുപ്പിന്റെ സ്ഥാനാർത്ഥികൾ. വോട്ട് ലഭിക്കാനായി സ്ഥാനാർത്ഥികൾ വിദ്യാർത്ഥികളുടെ കാലിൽ വീഴുന്നതാണ് വിഡിയോ.
ഒരു യുവാവ് ഒരു യുവതിയുടെ കാലിൽ വീഴുന്നത് ദൃശ്യത്തിൽ കാണാം. തുടർന്ന് യുവതി ചിരിച്ചു കൊണ്ട് പറയുന്നു വോട്ട് ചെയ്യാം, ആദ്യം പോകാൻ അനുവദിക്കൂ എന്നും പറയുന്നുണ്ട്. ഇതിന് പിന്നാലെ മറ്റൊരു യുവാവ് കൈകൾ കൂപ്പി നിലത്ത് കിടക്കുന്നതും ദൃശ്യത്തിൽ കാണാം .മൂന്നാമനും അങ്ങനെ തന്നെ ചെയ്യുന്നു. എല്ലാവരും തന്നെ കോളജിലേക്ക് വരുന്ന വിദ്യാർത്ഥികളോട് വോട്ട് അഭ്യർത്ഥിക്കുകയാണ്.
राजस्थान विश्वविद्यालय छात्र संघ चुनाव के दौरान प्रत्याशियों ने सड़क पर लेटकर पैर पकड़कर माँगे वोट. pic.twitter.com/rmvlgCFXgJ
— UnSeen India (@USIndia_) August 26, 2022
Read Also: മട്ടന്നൂർ നഗരസഭ എൽ.ഡി.എഫിനൊപ്പം, ഇടത് ശക്തികേന്ദ്രങ്ങൾ കൈയ്യടക്കി യു.ഡി.എഫ്
ട്വിറ്ററിൽ വിഡിയോ പങ്കുവെച്ച് നിമിഷങ്ങൾക്കകം 1.1 ലക്ഷത്തിലധികം കാഴ്ചക്കാരാണ് ഇത് കണ്ടത്. നിരവധി പേരാണ് വിദ്യർത്ഥികളുടെ ഈ പ്രവൃത്തിയെ കളിയാക്കി രംഗത്തെത്തിയിരിക്കുന്നത്.
Story Highlights: Rajasthan students touch other students’ feet, lie on road seeking votes.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here