Advertisement

ഓസ്‌കറിൽ തിളങ്ങിയ അനിമേഷൻ കമ്പനി കേരളത്തിലേക്ക്

August 28, 2022
Google News 1 minute Read
redefine comes to kerala

ഓസ്‌കർ ഉൾപ്പെടെയുള്ള അന്താരാഷ്ട്ര പുരസ്‌കാരങ്ങൾ വാരിക്കൂട്ടിയ അനിമേഷൻ സ്ഥാപനം കേരളത്തിലേക്കെത്തുന്നു. ലണ്ടൻ ആസ്ഥാനമായി പ്രവർത്തിക്കുന്ന ഡിഎൻഇജി എന്ന അനിമേഷൻ – വിഷ്വൽ എഫക്ട്സ് സ്ഥാപനത്തിന്റെ ഭാഗമായ റിഡിഫൈൻ ആണ് തിരുവനന്തപുരത്ത് ആരംഭിക്കുന്നത്.

ആർആർആറിലെ വന്യമൃഗങ്ങളുടെ രംഗം, ബ്രഹ്‌മാസ്ത്ര, 83, ദ വൈറ്റ് ടൈഗർ, ഓൾ ദ ഓഡ് നൈവ്സ് എന്നിങ്ങനെ നിരവധി ചിത്രങ്ങൾക്ക് വേണ്ടി അനിമേഷൻ ഒരുക്കിയിട്ടുണ്ട്.

ഡ്യൂൺ (2020), ഫസ്റ്റ് മാൻ ( 2019), ബ്ലേഡ് റണ്ണർ ( 2017), ഇന്റർസ്റ്റെല്ലാർ ( 2014), ഇൻസെപ്ഷൻ (2010) എന്നീ ചിത്രങ്ങളിലെ അനിമേഷന് ആറ് ഓസ്‌കറുകളാണ് സ്ഥാപനം നേടിയിരിക്കുന്നത്.

ഇന്ത്യയിൽ മുംബൈ, ബംഗളൂരു, പൂനെ, ഹൈജരാബാദ്, കൊൽക്കത്ത എന്നിവിടങ്ങളിലാണ് ഈ സ്ഥാപനം പ്രവർത്തിക്കുന്നത്. ഇതാദ്യമായാണ് കേരളത്തിലും ശാഖ ആരംഭിക്കുന്നത്.

Story Highlights: redefine comes to kerala

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here