സൊനാലി ഫോഗാട്ടിന്റെ മരണം; സിബിഐ അന്വേഷണം ആവശ്യപ്പെട്ട് കത്ത്

ഹരിയാന ബിജെപി നേതാവും നടിയുമായ സൊനാലി ഫോഗാട്ടിന്റെ മരണത്തിൽ ഹരിയാന മുഖ്യമന്ത്രി മനോഹർ ലാൽ ഗട്ടാർ ഗോവ സർക്കാരിന് കത്തയയ്ക്കും. സൊനാലിയുടെ മരണത്തിൽ സിബിഐ അന്വേണത്തിന് ശുപാർശ ചെയ്യാൻ ആവശ്യപ്പെടും. സൊനാലിയുടെ കുടുംബത്തിന്റെ ആവശ്യം അനുസരിച്ചാണ് കത്തയയ്ക്കുന്നത്.
സൊനാലി ഫോഗട്ടിന്റെ മരണത്തിലെ അന്വേഷണം സംബന്ധിച്ച് പ്രാഥമിക വിശദീകരണവുമായി ഗോവ പൊലീസ് മേധാവി രംഗത്തുവന്നിരുന്നു. 23-ാം തിയതി ഗോവ റെസ്‌റ്റോറന്റില്‍ വച്ച് സൊനാലി ഫോഗട്ടിന് കുറ്റാരോപിതര്‍ മെത്താംഫീറ്റാമിന്‍ എന്ന മയക്കുമരുന്ന് നല്‍കിയതായി ഗോവ പൊലീസ് അറിയിച്ചു. പൊലീസ് കുറ്റവാളികളെന്ന് കണ്ടെത്തിയ സുധീര്‍ സാങ്‌വാന്‍, സുഖ്‌വിന്ദര്‍ വാസി എന്നിവര്‍ക്കെതിരെ ശക്തമായ തെളിവുകള്‍ കണ്ടെത്താന്‍ സാധിച്ചതായി പൊലീസ് അറിയിച്ചു.
മയക്കുമരുന്ന് കലര്‍ന്ന പാനീയം പ്രതികള്‍ സൊനാലിയെ നിര്‍ബന്ധിപ്പിച്ച് കുടിപ്പിച്ചെന്നാണ് പൊലീസ് പറയുന്നത്. രണ്ട് തവണയിലേറെ ഇത്തരം പാനീയം സൊനാലി കുടിച്ചിട്ടുണ്ട്. മരിക്കുന്നതിന് മണിക്കൂറുകള്‍ക്ക് മുന്‍പാണ് പ്രതികള്‍ സൊനാലിക്ക് മയക്കുമരുന്ന് നല്‍കിയതെന്നും പൊലീസ് പറഞ്ഞു. ക്ലബിലെ ബാത്ത്‌റൂമില്‍ നിന്നും മയക്കുമരുന്ന് കണ്ടെത്തിയിട്ടുണ്ടെന്നും പൊലീസ് വ്യക്തമാക്കി.
സൊനാലി ഫോഗട്ടിന്റെ മരണവുമായി ബന്ധപ്പെട്ട് ഇവരുടെ സഹായികള്‍ തന്നെയാണ് അറസ്റ്റിലായത്. സൊനാലിക്കൊപ്പം ഓഗസ്റ്റ് 22ന് ഗോവയിലെത്തിയ പേഴ്‌സണല്‍ അസിസ്റ്റന്റ് സുധീര്‍ സാങ്‌വാന്‍, സുഹൃത്ത് സുഖ്‌വിന്ദര്‍ വാസി എന്നിവരാണ് അറസ്റ്റിലായത്. ഇരുവര്‍ക്കുമെതിരേ കൊലപാതകക്കുറ്റം ചുമത്തി കേസെടുത്തിട്ടുണ്ട്. മരണത്തില്‍ എന്തോ ദുരൂഹതയുണ്ടെന്ന് തനിക്ക് തോന്നിയതായി സഹോദരന്‍ റിങ്കു ഢാക്ക ആരോപിച്ചിരുന്നു.
ഗോവയില്‍ ഒരു സംഘം ആളുകളോടൊപ്പം പോയതായിരുന്നു 42 കാരിയായ സൊനാലി ഫോഗട്ട്. എന്നാല്‍ ഇടയ്ക്ക് വച്ച് ഹൃദയാഘാതം സംഭവിച്ചുവെന്നും ആശുപത്രിയില്‍ പ്രവേശിച്ചപ്പോഴേക്കും മരിച്ചിരുന്നുവെന്നുമാണ് പൊലീസ് പറഞ്ഞത്. പക്ഷേ ഈ മൊഴി വിശ്വാസത്തിലെടുക്കാനാകില്ലെന്നായിരുന്നു കുടുംബത്തിന്റെ നിലപാട്.2006 മുല്‍ ടെലിവിഷന്‍ അവതാരകയായിരുന്ന സൊനാലി 2016 ല്‍ ടി.വി ഷോയും 2019 ല്‍ വെബ് സീരീസും ചെയ്തിട്ടുണ്ട്. 2008 മുതല്‍ ബിജെപിയില്‍ അംഗമാണ്.
Story Highlights: Sonali Phogat death: Haryana CM seeks CBI probe, to write to Goa
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here